കോഴിക്കോട്: കോടഞ്ചേരി കണ്ടപ്പൻചാലിൽ പുലികൾ ഇറങ്ങി. വൈദ്യുത പദ്ധതി പ്രദേശമായ ഡാമിനടുത്താണ് പ്രദേശവാസികൾ രണ്ട് പുലികളെ കണ്ടത്. പവർ ഹൗസിലെ സിസിടിവിയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പുലികൾ ജനവാസ മേഖലയിലെത്തി എന്നറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: