ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി) തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. കോസ്റ്റ് ഗാർഡ് എന്റോൾഡ് പേഴ്സണൽ ടെസ്റ്റ് 02-2024 ബാച്ചിലേക്കുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 260 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ അവസരം. ഉദ്യോഗാർത്ഥികൾ ഓൺലൈൻ മുഖേന അപേക്ഷിക്കണം.
ഒഴിവുകൾ (റീജൺ/ സോൺ തിരിച്ച്):
നോർത്ത്-79, വെസ്റ്റ്-66, നോർത്ത് ഈസ്റ്റ്-68, ഈസ്റ്റ്-33, നോർത്ത് വെസ്റ്റ്-12, അന്തമാൻ ആൻഡ് നിക്കോബാർ-3. കേരളവും ലക്ഷദ്വീപും വെസ്റ്റ് റീജണിൽ/ സോണിലാണ് ഉൾപ്പെടുന്നത്.
വിദ്യാഭ്യാസ യോഗ്യത:
ഫിസിക്സും മാത്സും ഉൾപ്പെട്ട പ്ലസ്ടു വിജയം.
പ്രായം:
18-നും 22-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക. എസ്സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും ഒബിസിയിൽ മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷ, അസൈൻമെന്റ് അല്ലെങ്കിൽ അഡാപ്റ്റബിലിറ്റി ടെസ്റ്റ്, കായികക്ഷമതാ പരീക്ഷ, ഡോക്യുമെന്റ് വേരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേനയാകും തിരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തു പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. പരീക്ഷയുടെ ഒന്നാം ഘട്ടം പത്താം ക്ലാസ് സിലബസിനെയും രണ്ടാം ഘട്ടം പന്ത്രണ്ടാം ക്ലാസിലെ കണക്ക്, ഫിസിക്സ് എന്നീ വിഷയങ്ങളിലെ സിലബസിനെ അടിസ്ഥാനമാക്കിയാകും നടക്കുക.
എസ്സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഫീസ് ഇല്ല. മറ്റ് വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ 300 രൂപ ഓൺലൈൻ മുഖേന ഫീസ് അടയ്‌ക്കണം. ഓൺലൈൻ മുഖേന ഫെബ്രുവരി 13 മുതൽ അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഫെബ്രുവരി 27-ന് 5.30-വരെ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: