Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കർഷകർ അക്രമം അവസാനിപ്പിക്കണം , സർക്കാർ എപ്പോഴും ചർച്ചയ്‌ക്ക് തയ്യാർ: കോൺഗ്രസിനേക്കാൾ മൂന്നര മടങ്ങ് ധനസഹായം ബിജെപി നൽകിയിട്ടുണ്ടെന്നും അനുരാഗ് താക്കൂർ

പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ ഇപ്പോൾ ക്യാമ്പ് ചെയ്യുന്നുണ്ട്

Janmabhumi Online by Janmabhumi Online
Feb 23, 2024, 09:05 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരോട് അക്രമത്തിന്റെ പാത പിന്തുടരരുതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ അവരുമായി ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

അതേ സമയം കർഷക പ്രശ്‌നത്തിൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പരാമർശങ്ങളെ വാർത്താ പ്രക്ഷേപണ മന്ത്രിയായ അദ്ദേഹം നിശിതമായി വിമർശിച്ചു. വിളകൾക്ക് മിനിമം താങ്ങുവിലയും കാർഷിക കടം എഴുതിത്തള്ളലും ഉൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ ദൽഹി ചലോ മാർച്ചിന്റെ ഭാഗമായി പഞ്ചാബിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ പഞ്ചാബ്-ഹരിയാന അതിർത്തികളിൽ ഇപ്പോൾ ക്യാമ്പ് ചെയ്യുന്നുണ്ട്.

എല്ലാ പ്രകടനക്കാരോടും അവർ അക്രമത്തിന്റെ പാത പിന്തുടരരുതെന്നാണ് എന്റെ അഭ്യർത്ഥന. കർഷകരുടെ സംഘടനകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചർച്ച ചെയ്യാൻ സർക്കാർ എപ്പോഴും തയ്യാറാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആദ്യ നാല് റൗണ്ട് ചർച്ചകളിൽ, മോദി സർക്കാരിന്റെ മുതിർന്ന മന്ത്രിമാർ ചണ്ഡീഗഡിൽ കർഷകരെ കാണുകയും മണിക്കൂറുകളോളം വളരെ നല്ല രീതിയിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ഭാവിയിലും ആവശ്യം വരുമ്പോഴെല്ലാം ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ അക്രമവും തീവെപ്പും പാടില്ല. ആരുടേയും സ്വത്തിനും ജീവനും നാശം വരുത്തരുത്. ഇത് നമ്മൾ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മോദി സർക്കാർ സ്വീകരിച്ച നടപടികൾ മന്ത്രി എടുത്തുപറഞ്ഞു. “ഞങ്ങൾ കരിമ്പ് വില ക്വിൻ്റലിന് 315 രൂപയിൽ നിന്ന് വർധിപ്പിച്ച് 340 രൂപയ്‌ക്ക് വാങ്ങി. കഴിഞ്ഞ വർഷത്തേക്കാൾ 8 ശതമാനം കൂടുതലാണിത്. ഇത് മാത്രമല്ല, കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, ഈ ദിശയിൽ ഓരോ ചുവടും എടുത്തിട്ടുണ്ട്, ”-അദ്ദേഹം പറഞ്ഞു. കൂടാതെ “ഞങ്ങൾ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും അവരെ അഭിവൃദ്ധി ആക്കുന്നതിനുമായി അവരുടെ താൽപര്യം മുൻനിർത്തി മോദി സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു, അത് തുടർന്നുകൊണ്ടെയിരിക്കും”- അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ എംഎസ്‌പിക്ക് നിയമപരമായ ഗ്യാരണ്ടി നൽകുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് 60 വർഷം രാജ്യം ഭരിച്ചപ്പോൾ എന്താണ് ചെയ്തത് എന്നതാണ് കോൺഗ്രസിനോടുള്ള എന്റെ ഒരേയൊരു ചോദ്യമെന്ന് അദ്ദേഹം തക്കതായ മറുപടി നൽകി.

2004-14 മുതൽ കോൺഗ്രസ് എംഎസ്പിക്ക് നൽകിയത് 5.5 ലക്ഷം കോടി രൂപയാണെങ്കിൽ മോദി സർക്കാർ 18.39 ലക്ഷം കോടി രൂപ ഇതിനായി ചെലവഴിച്ചു, ഇത് മൂന്നര മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

Tags: FarmersAnurag Thakurbjppunjab
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുണയും വഞ്ചനയുമാണ് പാകിസ്ഥാന്റെ ആയുധങ്ങൾ : ഇനി പ്രകോപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ബിജെപി

India

‘ ജയ് ജവാൻ , ജയ് കിസാൻ ‘ ; നമ്മുടെ ഭക്ഷ്യസംഭരണികൾ നിറഞ്ഞിരിക്കുന്നു , രാജ്യത്തെ ഒരു പൗരനും പരിഭ്രാന്തരാകേണ്ടതില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

Kerala

കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ റിക്രൂട്ടിംഗ് ഹബ്ബ് ആണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു; പാക് ഭീകരർക്ക് പോലും കേരളം സുരക്ഷിത ഇടം: എൻ. ഹരി

പുതിയ വാര്‍ത്തകള്‍

ഉച്ചമയക്കം ഓർമശക്തി കൂട്ടുമോ?

കിര്‍ന കുന്നുകളുടെ ഉപഗ്രഹചിത്രം. ഇതില്‍ കുന്നിനകത്ത് രഹസ്യമായ ബങ്കറുകളിലാണ് പാകിസ്ഥാന്‍റെ ആണവശേഖരം സൂക്ഷിച്ചിരിക്കുന്നത്. ഇത് ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം

ഇന്ത്യ കിര്‍നകുന്നുകളിലും നൂര്‍ ഖാന്‍ എയര്‍ബേസിലും ബോംബിട്ടപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടിയതെന്തിന്? ഉടനെ വെടിനിര്‍ത്തലും ഉണ്ടായി…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാറിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ കൂടുതല്‍ അന്വേഷണം

വടകരയില്‍ ടെമ്പോ ട്രാവലറും കാറുമാണ് കൂട്ടിയിടിച്ച് 4 മരണം

പത്മശ്രീ ജേതാവും കൃഷി ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പന്റെ മൃതദേഹം കാവേരി നദിയിൽ കണ്ടെത്തി: കാണാതായത് മെയ് 7 ന്

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതായ സ്വര്‍ണം തിരികെ കിട്ടി

പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

കനത്ത ചൂടിനെ കൂളായി നേരിടാനുള്ള വഴികൾ

തൊടിയില്‍ ഈ ചെടിയുണ്ടോ? ഒന്ന് ശ്രദ്ധിക്കൂ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies