ന്യൂദല്‍ഹി: ബഹിരാകാശ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിലെ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ഭേദഗതിപ്രകാരം ബഹിരാകാശമേഖലയില്‍ നേരിട്ട് നൂറുശതമാനം വിദേശ നിക്ഷേപം സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
ആത്മനിര്‍ഭര്‍ ഭാരതം എന്ന സങ്കല്പം സാക്ഷാത്കരിക്കുന്നതിനാണ് എഫ്ഡിഐ നയഭേദഗതി നടപ്പാക്കിയത്. വിദേശ നിക്ഷേപം കൂടുതല്‍ എത്തുന്നതിന് ഭേദഗതി സഹായിക്കും. വ്യവസായ നടത്തിപ്പു കൂടുതല്‍ സുഗമമാക്കും. നിക്ഷേപം, വരുമാനം, തൊഴില്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. 2023ലാണ് ഭാരതം ബഹിരാകാശ നയം വിജ്ഞാപനം ചെയ്തത്.
പുതിയ ഭേദഗതി ഉദാരവല്‍കൃത പ്രവേശനപാത നിര്‍ദേശിക്കല്‍, ഉപഗ്രഹങ്ങള്‍, വിക്ഷേപണ വാഹനങ്ങള്‍, അനുബന്ധ സംവിധാനങ്ങള്‍ അല്ലെങ്കില്‍ ഉപസംവിധാനങ്ങള്‍ എന്നിവയില്‍ വിദേശനിക്ഷേപത്തിനു വ്യക്തത നല്കല്, ബഹിരാകാശ പേടകങ്ങള്‍ വിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ബഹിരാകാശ പോര്‍ട്ടുകള്‍ സൃഷ്ടിക്കല്‍, ബഹിരാകാശവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെയും സംവിധാനങ്ങളുടെയും നിര്‍മാണം എന്നിവയില്‍ എഫ്ഡിഐ നയവ്യവസ്ഥകള്‍ ഉദാരവല്‍ക്കരിക്കുന്നു.
ഉപഗ്രഹ നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 74 ശതമാനം വരെ സ്വന്തം വഴിയിലൂടെയും അതിനുശേഷം സര്‍ക്കാര്‍ മുഖാന്തരവുമാണ് നടത്താനാവുക. വിക്ഷേപണ വാഹനങ്ങള്‍, അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പ്രവര്‍ത്തനവും സ്വന്തം നിലയില്‍ 49 ശതമാനം വരെ നടത്താം. ബാക്കി സര്‍ക്കാര്‍ നിയന്ത്രിക്കും. ഘടകവസ്തുക്കളുടെ നിര്‍മാണം പൂര്‍ണമായും സ്വന്തം നിലയില്‍ ചെയ്യാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: