കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറിയെ വെട്ടികൊലപ്പെടുത്തി.
കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യനാഥൻ (64) ആണ് മരിച്ചത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് കുത്തേറ്റത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം വെട്ടേറ്റിട്ടുണ്ടെന്നും സംഭവത്തിൽ പെരുവട്ടൂർ സ്വദേശി അഭിലാഷ് (33)നെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സൂചന.
ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്ന സമയത്താണ് ഓഫീസ് പരിസരത്ത് വെച്ച് രാത്രി പത്തുമണിയോടെ സിപിഎം നേതാവിന് വെട്ടേറ്റത്. മൃതദേഹം കൊയിലാണ്ടി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്താണ് ആക്രമണ കാരണം എന്നതിനെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താലിന് ആഹ്വാനം. രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് ഹർത്താൽ. സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
അച്ഛന്: അപ്പുനായര്, അമ്മ: കമലാക്ഷി അമ്മ. ഭാര്യ: ലതിക. മക്കള്‍: സലില്‍ നാഥ് (ആക്സിസ് ബാങ്ക്), സലീന. മരുമക്കള്‍: അമ്പിളി, സുനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: