ന്യൂദല്‍ഹി: അയോധ്യാ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതിന് ഐശ്വര്യാറായിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ ആഞ്ഞടിച്ച് ഗായിക സോന മഹാപാത്ര. സ്ത്രീകളെ എന്തിനാണ് പ്രസംഗത്തിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ സോനാ മഹാപാത്ര ചോദിക്കുന്നത്.
“ഐശ്വര്യാറായിയുടെ പേര് വലിച്ചിഴച്ചതിലൂടെ എന്ത് നേട്ടമാണ് രാഹുല്‍ഗാന്ധി ഉണ്ടാക്കിയത്?”- സോനാ മഹാപാത്ര ചോദിക്കുന്നു. “ചെറിയൊരു രാഷ്ട്രീയനേട്ടത്തിന് വേണ്ടി പ്രസംഗത്തില്‍ സ്ത്രീകളെ വലിച്ചിഴക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. താങ്കളുടെ അമ്മ സോണിയാഗാന്ധിയെയും സഹോദരി പ്രിയങ്കാ ഗാന്ധിയെ യും മുന്‍പൊക്കെ പലരും വ്യക്തിപരമായി വിമര്‍ശിച്ചിരിക്കില്ലെ. അപ്പോള്‍ താങ്കള്‍ക്ക് വിഷമം ഉണ്ടായിട്ടില്ലേ?”- സോനാ മഹാപാത്ര ചോദിക്കുന്നു. “ഐശ്വര്യാ റായി നൃത്തം ചെയ്യും, അമിതാഭ് ബച്ചന് ഷോകളില്‍ ‘ബല്ലേ ബല്ലേ’ പറയും. ” എന്നും മറ്റൊരു പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
What’s with politicians demeaning women in their speeches to get some brownie points in a sexist landscape?Dear #RahulGandhi ,sure someone has demeaned your own mother, sister similarly in the past & irrespective you ought to know better? Also, #AishwaryaRai dances beautifully.🙏🏾
— Sona Mohapatra (@sonamohapatra) February 21, 2024
ഐശ്വര്യാറായിയെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അയോധ്യാപ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കാതിരുന്ന ഐശ്വര്യാറായിയെ ആ ചടങ്ങില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നത്.
ഇത്രയ്ക്കും ബോധമില്ലാത്ത ഒരാളാണോ കോണ്‍ഗ്രസിനെ നയിക്കുന്നത് എന്നാണ് പലരും സമൂഹമാധ്യമത്തില്‍ ചോദിക്കുന്നത്. അമിതാഭ് ബച്ചനെയും ഐശ്വര്യാറായിയെയും പോലുള്ള ബോളിവുഡ് താരങ്ങളാണ് പ്രാണപ്രതിഷ്ഠയില്‍ പങ്കെടുത്തതെന്നും ഒബിസി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതായിരുന്നു ഭാരത് ന്യായ് യാത്ര ഉത്തര്‍ പ്രദേശില്‍ എത്തിയ വേളയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. വാസ്തവത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയ മോദി ഒബിസി വിഭാഗക്കാരനായിരുന്നു എന്നുപോലും അറിയാതെയാണ് രാഹുല്‍ഗാന്ധി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നത് അദ്ദേഹത്തിന്റെ അറിവില്ലായ്മയെ തുറന്നുകാട്ടുന്നു. ഇത്രയും നിരുത്തരവാദപരമായി പ്രസംഗിക്കാന്‍ കോണ്‍ഗ്രസ് നേതൃപദവിയില്‍ നില്ക്കുന്ന ആള്‍ക്ക് എങ്ങിനെ കഴിയുന്നു എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.
യുപിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധി പോര്
കഴിഞ്ഞ നാല് ദിവസം യുപിയില്‍ സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ പൊരിഞ്ഞ വാക് യുദ്ധമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര യുപിയില്‍ സഞ്ചരിക്കുന്ന അതേ ദിവസങ്ങളില്‍ തന്നെ സ്മൃതി ഇറാനിയും യുപിയില്‍ ഒരു രാഷ്ട്രീയ പര്യടന പരിപാടി സംഘടിപ്പിച്ചിരുന്നു. രാഹുലിനെ ജനമധ്യത്തില്‍ തുറന്നുകാട്ടുകയായിരുന്നു സ്മൃതി ഇറാനിയുടെ ലക്ഷ്യം. രാഹുല്‍ ബിജെപിയ്ക്കും മോദിയ്ക്കും യോഗിയ്ക്കും എതിരെ ഉയര്‍ത്തിയ ഓരോ വിമര്‍ശനങ്ങള്‍ക്കും സ്മൃതി ഇറാനി ഉരുളയ്ക്കുപ്പേരി എന്നോണം മറുപടി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: