കൊച്ചി: കൊവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ ഐസൊലേഷന്‍ വാര്‍ഡുകളായും ക്വാറന്റൈന് കേന്ദ്രങ്ങളായും ഉപയോഗിക്കാന്‍ കെട്ടിടങ്ങള്‍ നല്കിയ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ മെയിന്റനന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാത്തത് വേദനാജനകമാണെന്ന് ഹൈക്കോടതി.
2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ഏറ്റെടുത്ത ഹോട്ടല്‍ കെട്ടിടത്തിന്റെ മെയിന്റനന്‍സ് ചാര്‍ജുകളും നാശനഷ്ടങ്ങളും നല്കുന്നതില് സര്‍ക്കാരിന്റേത് നിഷ്ക്രിയസമീപനമാണെന്ന് ആരോപിച്ച് ഒരു വനിതാ സംരംഭകയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്ജിക്കാരന് അര്‍ഹമായ തുക വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിയമപരമായ ഉത്തരവുകള്‍ പ്രകാരമാണ് ഹര്‍ജിക്കാരി ഹോട്ടല്‍ കെട്ടിടം നല്‍കിയത്. ഹോട്ടല്‍ കെട്ടിടത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും കേടായ അവസ്ഥയിലാണെന്നും ഫര്‍ണിച്ചറുകള്‍ മാറ്റാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍
ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: