തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരിച്ച് ഉത്തരവായി. ഡ്രൈവിങ്
ഗ്രൗണ്ട് ടെസ്റ്റില്‍ ഇനി ‘H’ ഇല്ല, പകരം പുതിയ രീതിയാകും നടപ്പാക്കുക. മാറ്റങ്ങള്‍ മെയ് ഒന്ന് മുതലാണ് പ്രബല്യത്തില്‍ വരുന്നത്. ഇനിമുതല്‍ കാല്‍പാദം കൊണ്ട് ഗിയര്‍ പ്രവര്‍ത്തിക്കുന്ന 95 ഇഇ ക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തിലാണ് ടെസ്റ്റ് നടത്തേണ്ടത്.
15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ പരിശീലനം കൊടുക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനും പാടില്ല. പ്രതിദിനം ഒരു MVIയും AMVIയും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തും. ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം.
ലേണേഴ്‌സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്‌ബോര്‍ഡ് കാമറ ഘടിപ്പിക്കണമെന്നും ഡ്രൈവിങ് പരിശീലകര്‍ കോഴ്‌സ് പാസ്സായവരാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ നിർദേശങ്ങൾ
- മോട്ടർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വണ്ടിയായിരിക്കണം. 99 സിസിക്ക് മുകളിലായിരിക്കണം വണ്ടി. ഹാൻഡിൽ ബാറിൽ ഗിയർ സെലക്ഷൻ സംവിധാനമുള്ള മോട്ടർ സൈക്കിൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല.
- ഡ്രൈവിങ് സ്കൂളിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വർഷമാക്കി. 15 വർഷത്തിനുമുകളിലുള്ള വാഹനങ്ങൾ മെയ് ഒന്നിനു മുൻപ് നീക്കം ചെയ്യണം.
- ∙ ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല.
- ഗ്രൗണ്ടിൽ റോഡ് ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കും.
- പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ടവരും. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും.
- ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിക്കുന്നവരുടെ എണ്ണവും ഇതനുസരിച്ച് നിജപ്പെടുത്തണം.
- ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടർ ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ഡാഷ് ബോർഡ് ക്യാമറ സ്ഥാപിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് ഡാറ്റ മോട്ടർ വാഹന വകുപ്പിലെ കംപ്യൂട്ടറിലേക്ക് മാറ്റണം. ഡാറ്റ 3 മാസം സൂക്ഷിക്കണം. മെയ് ഒന്നു മുതൽ തീരുമാനം നടപ്പിലാക്കണം.
- ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗത്തിൽപ്പെട്ട പാർട്ട് വൺ ഡ്രൈവിങ് ടെസ്റ്റ് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്–സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേക ട്രാക്കിൽ നടത്തണം.
- ഡ്രൈവിങ് ടെസ്റ്റ് സ്കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: