മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയത് വന്‍ സ്വര്‍ണവേട്ട. ഇന്നലെ ഒരു ദിവസത്തില്‍ നടത്തിയ പരിശോധനകളില്‍ സംഘം പിടികൂടിയത് നാലുകോടിയുടെ സ്വര്‍ണമാണെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ പരിശോധനകളില്‍ നിന്നായാണ് എട്ടുകിലോ തൂക്കം വരുന്ന സ്വര്‍ണവും ലക്ഷങ്ങള്‍ വിലയുള്ള അഞ്ചു ഐഫോണുകളും കണ്ടെടുത്തത്.
എട്ടു വ്യത്യസ്ത കേസുകളിലാണ് മുംബൈ കസ്റ്റംസ് സോണ്‍3യുടെ നീക്കം. ഹാന്‍ഡ് ബാഗിലും തുണിയിലും ക്രോക്കറി ബോക്സിലുമായാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതെന്ന് എയര്‍പോര്‍ട്ട് കമ്മിഷണറേറ്റ് നല്കുന്ന വിവരം വ്യക്തമാക്കുന്നു. നേരത്തെയും 4.09 കോടി വിലയുള്ള 7.64 കിലോ സ്വര്‍ണം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. മൊബൈല്‍ കമ്പനിയിലെ ഒരു സ്റ്റാഫാണ് സ്വര്‍ണവുമായി പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: