തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ക്ലാസ് മുറികളുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതാനെത്തുന്ന ദിവ്യാംഗരായ കുട്ടികൾക്ക് സഹായികളില്ലാത്ത സാഹചര്യം എന്നിവ കണക്കിലെടുത്താണ് നടപടി. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്‌ക്ക് ശേഷം എന്ന നിലയിലാക്കി.
അതേസമയം സ്വതന്ത്രമായി നിലനിൽക്കുന്ന എൽപി, യുപി സ്‌കൂളുകളിലെ പരീക്ഷകൾക്ക് മാർച്ച് 18-ആയിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. ഇവ മാർച്ച് 15-ന് ആരംഭിക്കുന്ന തരത്തിൽ പുനഃക്രമീകരിച്ചു. എന്നാൽ ഹൈസ്‌കൂൾ ഉൾപ്പെട്ടിട്ടുള്ള എൽപി, യുപി സ്‌കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല.
മാർച്ച് 14-ന് നടത്താനിരുന്ന എട്ടാം ക്ലാസ് കലാകായിക പ്രവൃത്തി പരിചയ പരീക്ഷ 16-ലേക്ക് മാറ്റി. കൂടാതെ അന്നേ ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ മാർച്ച് 14-ലേക്ക് മാറ്റി. മാർച്ച് 27-ന് ഒമ്പതാം ക്ലാസ് പരീക്ഷ രാവിലെ ആരംഭിക്കും. സ്വതന്ത്രമായി നിലനിൽക്കുന്ന എൽപി, യുപി സ്‌കൂൾ അദ്ധ്യാപകരെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കരുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: