തിരുവനന്തപുരം: ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ സുഖപ്രസവത്തിനു ശ്രമിച്ച ഷമീറ ബീവിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ഉയരുന്നത് നിരവധി ചോദ്യങ്ങള്‍. 36 കാരിയായ യുവതിയിലുടെ നാലാം പ്രസവം. രണ്ടാമത്തെ കല്ല്യാണം. ഭര്‍ത്താവിനും വേറെ ഭാര്യയും മക്കളും ഉണ്ട്. . യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താന്‍ നോക്കിയത് ആദ്യഭാര്യയും അവരുടെ മകളും. ഭര്‍ത്താവ് നയാസ് നിരോധിച്ച സംഘടനയായ സജീവ പ്രവര്ത്തകന്.
ആശുപത്രിയില്‍ കൊണ്ടുപോകാതിരിക്കാന്‍ കാരണം പറഞ്ഞത് ഇസ്ലാം വിരുദ്ധം എന്നതും. യുവതിയുടെ ജീവന് അപകടത്തിലെന്ന് മുന്നറിയിപ്പ് നല്കാന് വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരേയും കൗണ്‍സിലറേയും ആട്ടിയോടിച്ചിട്ടും നടപടിയില്ല. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതെ ജനനിബിഡമായി സ്ഥലത്ത് ഇങ്ങനെ താമസിക്കുന്ന നിരവധി പേര് ഉണ്ട് എന്നത് സുരക്ഷാ ഭാഷണിയായി പോലും ആരും കരുതുന്നില്ല. നമ്പര്‍ വണ്‍ കേരളയുടെ തലസ്ഥാനത്തെ ചിത്രം മലയാളികളുടെ കാപഠ്യം തുടന്നു കാട്ടുന്നു.
മണക്കാട് പരുത്തിക്കുഴി സ്വദേശി നയാസ് നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ നേതാവായിരുന്നു. തിരുവനന്തപുത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ സമരങ്ങള്‍ മുന്നില്‍ നിന്ന് നയിച്ചിരരുന്ന നയാസ് സംഘടനയുടെ സ്ലീപ്പിംഗ് സെല്ലിന് നേതൃത്വം നല്‍കിയിരുന്നു. മെക്ക് അനൗണ്‍സറും പ്രഭാഷകനുമായ നയാസ് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി സംസ്ഥാനത്ത് അങ്ങോളം ഇങ്ങോളം മത വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വന്തമായി സൗണ്ട് സിസ്റ്റം ഉള്ള ഇയാള്‍ പിഎഫ്ഐക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി പ്രതികരിക്കാറുണ്ട്. മണക്കാട്, പൂന്തുറ, പരുത്തിക്കുഴി എന്നീ ഭാഗങ്ങളിലും മറ്റും പിഎഫ്ഐക്കാര്‍ക്ക് ആയുധ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും ചെയ്തു നല്‍കിയിരുന്നു.
ആദ്യ ഭാര്യയും മക്കളും കരുമത്താണ് താമസിക്കുന്നത്. ഈ ബന്ധം നിലനില്‍ക്കെയാണ് പാലക്കാട്ട് നിന്നും ഷമീറയെ വിവാഹം കഴിക്കുന്നത്.
ഷമീറ പൂര്‍ണഗര്‍ഭിണിയായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യ പ്രവര്‍ത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളെയും വിവരമറിയിച്ചു. അവര്‍ ഇടപെട്ടെങ്കിലും ആശുപത്രിയില്‍ പോകാന്‍ തയാറായില്ല. പ്രസവവേദന അനുഭവപ്പെട്ടിട്ടും ആശുപത്രിയില്‍ പോയില്ല. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി.തുടര്‍ന്ന് ബോധരഹിതയായ ഇവരെ നാട്ടുകാര്‍ ഇടപെട്ട് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുന്‍പേ അമ്മയും കുഞ്ഞും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു
. തുടര്‍ന്നു സ്ഥലത്തെത്തിയ പൊലീസ് നയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നരഹത്യാക്കുറ്റം ചുമത്തും.സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ബന്ധുക്കളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ആദ്യത്തെ മൂന്നു പ്രസവവും സിസേറിയന് ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പു നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആരോപിച്ചു. വീട്ടിലെത്തിയ തന്നോട് കേരളത്തിലെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ചാണു സംസാരിച്ചതെന്നും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായും ദീപിക പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: