കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ സ്ത്രീകളെ തൃണമൂല്‍ നേതാക്കള്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിനായി സുവേന്ദു അധികാരിക്കെതിരെ ഖാലിസ്ഥാന്‍ വിവാദമുയര്‍ത്തുന്നു.
സിഖ് ഐപിഎസ് ഉദ്യോഗസ്ഥനോട് ഖാലിസ്ഥാനി പരാമര്‍ശം നടത്തിയെന്ന ദക്ഷിണ ബംഗാള്‍ എഡിജിയുടെ അവകാശവാദങ്ങള്‍ ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങളുടെ തെളിവുകള്‍ 24 മണിക്കൂറിനകം ഹാജരാക്കാന്‍ ദക്ഷിണ ബംഗാള്‍ എഡിജിയോട് സുവേന്ദു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാവണമന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കല്‍ക്കട്ട ഹൈക്കോടതി ഉത്തരവു പ്രകാരമാണ് അധികാരി സന്ദേശ്ഖാലി സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി വിധി ലംഘിക്കാനാണ് പോലീസ് ശ്രമിച്ചത്. നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കൂടുതല്‍ രാഷ്ട്രീയം കളിക്കാനാണ് ബംഗാള്‍ പോലീസ് ശ്രമിക്കുന്നതെന്നും സുവേന്ദു പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ്ഖാലിയില്‍ നിന്നും ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. ക്രമസമാധാന പരിപാലനം നടത്തേണ്ട പോലീസ് ടിഎംസിയുടെ ചട്ടുകമായി മാറിയിരിക്കുകയാണ്. ക്രമസമാധാന പ്രശ്നം പറഞ്ഞ് ഹൈക്കോടതി ഉത്തരവ് ലംഘിക്കാനും തങ്ങളെ തടയുവാനും പോലീസിന് എന്തധികാരമാണുള്ളത്. ഹൈക്കോടതി ഉത്തരവു പ്രകാരം സന്ദേശ്ഖാലിയിലേയ്ക്കുള്ള യാത്രാമധ്യേ സുവേന്ദു അധികാരിയെ ജസ്പീത് സിങ് എന്ന ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. തൃണമൂല്‍ രാഷ്ട്രീയം കളിക്കാനാണ് പോലീസ് ശ്രമിച്ചത്, സുവേന്ദു പറഞ്ഞു.
ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടുകൂടി തൃണമൂല്‍ നേതാവും കൊടുംക്രിമിനലുമായ ഷാജഹാന് ഷെഖിനെ അറസ്റ്റ് ചെയ്യുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി റെയ്ഡിനെത്തുടര്‍ന്ന് ഷാജഹാന് ഷെഖ് ഒളിവില്‍ പോയിട്ട് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയുടെ പരമാര്‍ശം വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടായിരിക്കുകയാണ്.
ഇതിനിടെ ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ ഇന്നലെ സന്ദേശ് ഖാലി സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ ഉണ്ടായതിനുശേഷം ഇതാദ്യമായിട്ടാണ് ഡിജിപി സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: