ന്യൂദല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി റിച്ചാര്‍ഡ് വെര്‍മ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രശംസിച്ച അദ്ദേഹം ഇപ്പോഴത്തെ രീതിയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരുത്തുറ്റതും വൈവിധ്യപൂര്‍ണവുമായ ഒരു ബന്ധം ഇതുവരെക്കണ്ടിട്ടില്ലെന്നും എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 2014 മുതല്‍ 17വരെ ഭാരതത്തിലെ അമേരിക്കയുടെ മൂന് അംബാസഡര്‍ കൂടിയാണ് റിച്ചാര്‍ഡ് വെര്‍മ.
കഴിഞ്ഞ കുറച്ചു നാളുകളായുള്ള ഇരുരാജ്യങ്ങളുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദര്‍ശനം. ഇതില്‍ നിന്ന് എല്ലാം വ്യക്തമാണ്. കഴിഞ്ഞ കുറച്ചുനാളുകള്‍ക്കുള്ളില്‍ എത്ര ഉഭയകക്ഷി ചര്‍ച്ചകളാണുണ്ടായത്, പ്രതിരോധം, സാങ്കേതികവിദ്യ, ക്ലീന്‍ എനര്‍ജി, ആരോഗ്യം എന്നിങ്ങനെ നിരവധി മേഖലകളില്‍ എത്രയെത്ര കരാറുകള്‍. ഭാരതവുമായുള്ള ബന്ധം സുപ്രധാനമാണ്, അദ്ദേഹം വ്യക്തമാക്കി.
2000ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്ക്ലിന്റണിന്റെ ഭാരത സന്ദര്‍ശനത്തെ ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ നേട്ടങ്ങളുടെ തുടക്കമെന്നാണ് വെര്‍മ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: