Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സന്തോഷ് ട്രോഫി: കേരളത്തിന് സന്തോഷത്തുടക്കം; ആസാമിനെ 3-1ന് തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 02:23 am IST
in News
സന്തോഷ് ട്രോഫിയില്‍ ആസാമിനെതിരെ ഗോള്‍ നേടിയ കേരള താരങ്ങളുടെ ആഹ്ലാദം

സന്തോഷ് ട്രോഫിയില്‍ ആസാമിനെതിരെ ഗോള്‍ നേടിയ കേരള താരങ്ങളുടെ ആഹ്ലാദം

ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്): സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് സന്തോഷത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ കരുത്തരായ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തിന്റെ ചുണക്കുട്ടികള്‍ തകര്‍ത്തു. യുപിയ ഗോള്‍ഡണ്‍ ജൂബിലി സ്റ്റേഡിയത്തില്‍ നടന്ന് കളിയില്‍ കേരളത്തിനായി 19-ാം മിനിറ്റില്‍ അബ്ദുള്‍ റഹീം, 66-ാം മിനിറ്റില്‍ ഇ. സജീഷ്, പരിക്ക് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ട് എന്നിവരാണ് ഗോളടിച്ചത്. 78-ാം മിനിറ്റില്‍ ദീപു മിര്‍ധ ആസാമിനായി ആശ്വാസ ഗോള്‍ കണ്ടെത്തി.

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം കളിയില്‍ ആധിപത്യം പുലര്‍ത്തി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 19-ാം മിനിറ്റില്‍ ലീഡ് നേടി. ആസമിന്റെ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കി കേരളം നടത്തിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ഇടതുവിങ്ങില്‍ക്കൂടി പന്തുമായി മുന്നേറി മുഹമ്മദ് ആഷിഖ് നല്‍കിയ പാസ് ബോക്സിനുള്ളില്‍ നിന്ന് നല്ലൊരു ഷോട്ടിലൂടെ അബ്ദുള്‍ റഹീം വലയിലെത്തിച്ചു. തുടര്‍ന്നും മികച്ച നീക്കങ്ങള്‍ കേരള താരങ്ങള്‍ നടത്തിയെങ്കിലും ആദ്യപകതിയില്‍ പിന്നെ ഗോള്‍ ഉണ്ടായില്ല. ഇതിനിടെ രണ്ട് ഷോട്ടുകള്‍ പോസ്റ്റില്‍ത്തട്ടി മടങ്ങുകയും ചെയ്തു.

പിന്നീട് 66-ാം മിനിറ്റില്‍ കേരളം ലീഡ് ഉയര്‍ത്തി. മുഹമ്മദ് ആഷിഖ് ഒരുക്കിയ അവസരത്തില്‍ നിന്ന് സജീഷാണ് ഗോളടിച്ചത്. 78-ാം മിനിറ്റില്‍ ആസാം ഒരു ഗോള്‍ മടക്കി. അവരുടെ സ്ട്രൈക്കര്‍ ദിപു മിര്‍ഥയാണ് ലക്ഷ്യം കണ്ടത്. പിന്നീട് കളി പരിക്ക് സമയത്തിലേക്ക് നീണ്ടു. 90+5-ാം മിനിറ്റില്‍ കേരളം പട്ടിക പൂര്‍ത്തിയാക്കി. മധ്യനിര താരം മുഹമ്മദ് സഫ്നീദ് ബോക്സിനുള്ളില്‍ നിജോ ഗില്‍ബര്‍ട്ടിന് പാസ് നല്‍കി. ഗില്‍ബര്‍ട്ട് രണ്ട് ആസാം താരങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തുവിട്ടപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായില്ല.

23ന് നടക്കുന്ന അടുത്ത മത്സരത്തില്‍ കേരളം ഗോവയെ നേരിടും.

ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സര്‍വീസസും വിജയത്തോടെ തുടങ്ങി. കരുത്തരായ മേഘാലയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഇഞ്ചുറി സമയത്ത് പി.പി. ഷഫീലാണ് സര്‍വീസസിന്റെ വിജയഗോള്‍ നേടിയത്.

ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ കരുത്തരായ ഗോവ ആതിഥേയരായ അരുണാചലിനെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവന്‍ വിജയം. കളിയുടെ 20-ാം മിനിറ്റില്‍ ഗോവയ്‌ക്കായി ഫെര്‍ണാണ്ടസ് ആദ്യ ഗോള്‍ നേടി. ഇതിനെതിരെ സിങ്‌ഫോ ആദ്യ പകുതിയിലും അഗങ് രണ്ടാം പകുതിയിലും ഗോളുകള്‍ നേടിക്കൊണ്ട് ആതിഥേയരെ മുന്നിലെത്തിച്ചു. പിന്നില്‍ നിന്ന ഗോവയ്‌ക്കായി മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ഫഹീസ് വിജയിപ്പിച്ചു.

Tags: AssamSanthosh TrophyJoy for Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

India

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

India

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

Kerala

ബിജെപി മുസ്ലിങ്ങൾക്കെതിരല്ല; നുഴഞ്ഞുകയറ്റക്കാരെ എതിർക്കും, തെരഞ്ഞെടുപ്പുകളിൽ വൻ വിജയം ബിജെപിക്ക് ഉറപ്പ്: നിതിൻ ഗഡ്കരി

പുതിയ വാര്‍ത്തകള്‍

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.