കാസര്‍കോട്: കാസര്‍കോട് സിപിഎമ്മിനെ കുറ്റം പറയാതെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഉണ്ണിത്താന്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ സിപിഎമ്മിനെ കുറ്റം പറയില്ലെന്ന് വ്യക്തമാക്കിയത്.
കാസര്‍കോട് വന്നശേഷം ഇവിടെയുള്ള കമ്യൂണിസ്റ്റുകാരെ ശരിയായി മനസിലാക്കിയിട്ടുണ്ട്. അവര്‍ തനിക്ക് നല്കിയ സ്നേഹവാത്സല്യങ്ങളും സഹായസഹകരണവും വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കമ്യൂണിസ്റ്റുകാരെ വിമര്‍ശിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എംപി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗം പ്രവര്‍ത്തകരും അനുയായികളും തന്നെ സഹായിച്ചിരുന്നുവെന്ന് ഉണ്ണിത്താന്‍ പലവേദികളിലും പരസ്യമായി പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: