ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഇര്വൈനിലുള്ള ചിന്മയ മിഷന് ഹാളില്‍ നടന്നു.സുരേഷ് ഇഞ്ചൂര്‍ (പ്രസിഡന്റ് ), രഘു അരങ്ങാശ്ശേരി.(സെക്രട്ടറി),സിന്ധു പിള്ള (വൈസ് പ്രസിഡന്റ്), രമാ നായര്‍ (ട്രഷറര്‍) ,രവി വെള്ളത്തേരി (ഫണ്ടിംഗ് കമ്മിറ്റി ചെയര്‍), പദ്മനാഭ അയ്യര്‍ ( പൂജാ കമ്മിറ്റി ചെയര്‍ ), ഹരികുമാര്‍ ഗോവിന്ദന് (കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍) , ഷിനു കൃഷ്ണരാജ് (ജോയിന്റ് സെക്രട്ടറി), ശ്രീദേവി വാരിയര്‍ (ഇഎകെ ചെയര്‍) ,തോപ്പില്‍ സുകുമാരന്‍ ( ജോയിന്റ് ട്രെഷറര്‍) , ബാബ പ്രണബ് കൃഷ്ണന്‍കുട്ടി (മെമ്പര്‍ഷിപ് കമ്മിറ്റി ചെയര്‍) , രാജശേഖരന് നായര്‍ (കള്‍ച്ചറല്‍ സെന്റര്‍ കോ ചെയര്‍), സുരേഷ് ബാബു (ഡയറക്ടര്‍ കള്‍ച്ചറല്‍ സെന്റര്‍ എഞ്ചിനീയറിംഗ് ) പ്രകാശ് സുരേന്ദ്രനാഥ് ( ഡയറക്ടര്‍ കംപ്ളെയ്ന്‍സ്) , സന്ദീപ് അയ്യത്താന്‍ (ഡയറക്ടര്‍ സോഷ്യല്‍ മീഡിയ) എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.പ്രൊഫ ജയകൃഷ്ണന്, രവി രാഘവന്, ആതിര സുരേഷ്,സുജീത് അരവിന്ദ് എന്നിവരുടെ വിവിധ ചുമതലയിലുണ്ട്.-വാര്‍ഷിക പൊതുയോഗത്തില്‍ സുരേഷ് ഇഞ്ചൂര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി രഘു അരങ്ങാശ്ശേരി റിപ്പോര്‍ട്ടും ട്രഷറര്‍ രമ നായര്‍ കണക്കും അവതരിപ്പിച്ചു. വാര്‍ഷിക സമ്മേളനത്തിന് ശേഷം, കുടുംബസംഗമത്തില്‍ ഭരതനാട്യം, ബോളിവുഡ് ഡാന്‍സ്, ഗാന മേള, ഉപകരണ സംഗീതം, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി നിരവധി കലാ പരിപാടികള്‍ അവതരിപ്പിച്ചു. രവി വെള്ളത്തേരി നന്ദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: