മംഗളൂരു: ഡിവൈഎഫ്ഐയുടെ 12മത് സമ്മേളനത്തോടനുബന്ധിച്ച് ഹരേകാല ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടിപ്പു സുല്‍ത്താന്റെ കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് കനോജെ പോലീസ് സ്റ്റേഷന് അധികൃതര്‍ സംഘടനയ്ക്ക് നോട്ടീസ് അയച്ചു.
ആവശ്യമായ അനുമതി എടുക്കാതെയാണ് കട്ട് ഔട്ട് സ്ഥാപിച്ചതെന്ന് പോലീസിന്റെ നോട്ടീസില്‍ പറയുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം ബോര്‍ഡ് എടുത്തുമാറ്റണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ടിപ്പുസുല്‍ത്താന്റെ ആറടി നീളമുള്ള കട്ട് ഔട്ട് നീക്കം ചെയ്യാന്‍ ഡിവൈഎഫ്ഐയുടെ ഹരേകാള്‍ യൂണിറ്റ് പ്രസിഡന്റിനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം, പോലീസ് നടപടിയെ ഡിവൈഎഫ്ഐ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: