കൊച്ചി: റിലീസിനൊരുങ്ങുന്ന തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് ഗണേഷ് സിനിമയുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണിമുകുന്ദന്‍.
ജയ് ഗണേഷ് എന്ന ചിത്രം തന്റെ രാഷ്‌ട്രീയ പ്രവേശനത്തിനുള്ള ചവിട്ടുപടിയായി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നതായി ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഹൈന്ദവാചാരങ്ങള്‍ പിന്തുടരുകയും ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും ദൈവവിശ്വാസം പുലര്‍ത്തുന്ന ആളുമാണ് ഉണ്ണിമുകുന്ദന്‍.
എന്തുവാടേയ് ഇത് ഇക്കൊല്ലം ഗണപതിയാണോ എന്ന് എന്ന ക്യാപ്ഷനോടെ.. ജെബിഐ ടി വി എന്ന യൂട്യൂബ് ചാനലില്‍ പുറത്ത് വന്ന ഒരു വീഡിയോ പങ്ക് വെച്ച് കൊണ്ടാണ് ജയ് ഗണേഷ് സംബന്ധിച്ച പരാമര്‍ശങ്ങള്‍ക്ക് ഉണ്ണിമുകുന്ദന്‍ പ്രതികരിച്ചത്.
This man has no idea what Jai Ganesh is about as a movie ! I totally understand that these guys are conveniently…
Posted by Unni Mukundan on Tuesday, February 20, 2024
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
‘ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്‌ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസ്സിലാക്കാനാകും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്‌ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാന്‍ തികച്ചും അഭിനന്ദിക്കുന്നു. കേരളത്തിലും അതിന്റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വിഡിയോ ഞാന്‍ ഇവിടെ പങ്കുവയ്‌ക്കുന്നു. ഈ സംഭവിക്കുന്നതെല്ലാം എന്റെ മാര്‍ക്കറ്റിങ് ഗിമ്മിക്കിങിന്റെ ഭാഗമാണെന്നാണ് ഇവര്‍ ഇതിലൂടെ വരുത്തി തീര്‍ക്കുന്നത്. ഇതുപോലുള്ള ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് യൂട്യൂബ് പണം നല്‍കുമെന്നും അതു നിങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ സഹായിച്ചേക്കാമെന്നും ഞാന്‍ മനസ്സിലാക്കുന്നു, എന്നാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ നിരത്തി നിരാശനായ ഒരു മനുഷ്യനെപ്പോലെ ആകാതിരിക്കാന്‍ ശ്രമിക്കുക. റിലീസ് പോലുമാകാത്ത സിനിമയെ പരാമര്‍ശിച്ച്, ഒരു അജന്‍ഡ സിനിമയായി വരുത്തിത്തീര്‍ത്ത് അതില്‍ നിന്നു വരുമാനം നേടുന്നത്, ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എവിടെയാണെന്ന് കാണിക്കുന്നു. നിങ്ങളുടെ പരിഹാസം ഏപ്രില്‍ 11 ന് വീണുടയും ഡാര്‍ലിങ്. അന്നാണ് ജയ് ഗണേഷ് റിലീസ് ചെയ്യുന്നത്. ഏപ്രില്‍ 1 വിഡ്ഢി ദിനമാണ്, എന്നാല്‍ നിങ്ങള്‍ക്ക് അത് ഏപ്രില്‍ 11നായിരിക്കും. ഈ കണ്ടന്റ് നന്നായി ആസ്വദിച്ചു. ജയ് ഗണേശിനെ അടിസ്ഥാനമാക്കിയുള്ള ഇതുപോലുള്ള വിഡിയോ ചെയ്ത് നിങ്ങള്‍ ജീവിതത്തെ അതിജീവിക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.”ഉണ്ണി മുകുന്ദന്റെ വാക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: