മുംബയ് : ഭാരതത്തിലെ ഏറ്റവും ധനികനായ വ്യക്തി 94,7941 കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനിയാണ്. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ മുകേഷ് അംബാനി രാജ്യത്ത് കുറഞ്ഞ നിരക്കിലുളള സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ നിരവധി ഉപകരണങ്ങളും ഡാറ്റ പ്ലാനുകളും അവതരിപ്പിച്ചുകൊണ്ട് മുകേഷ് അംബാനി രാജ്യത്തെ ടെലികോം മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇപ്പോള്‍ ‘ഹനുമാന്’ എന്ന പുതിയ നിര്‍മ്മിത ബുദ്ധി (എ ഐ) ടൂള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ഭാരതത്തിന്റെ മുന്നേറ്റം ലോകത്തെ മുന്‍പന്തിയിലെത്താന്‍ ഹനുമാന് ടൂളിലൂടെ കഴിയും. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഐഐടി ബോംബെ പോലുള്ള മികച്ച എഞ്ചിനീയറിംഗ് സ്കൂളുകളും ഉള്‍പ്പെടുന്ന ഭാരത്ജിപിടി ഗ്രൂപ്പാണ് ഹനൂമാന് ടൂളിന് പിന്നില്‍.
എ ഐ സംവിധാനമായ ചാറ്റ് ജിപി ടി രീതിയിലുള്ള സേവനമാണ് ഹനുമാനും നല്‍കുക.പതിനൊന്ന് പ്രാദേശിക ഭാഷകളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഹനുമാന് വിഭാവനം ചെയ്തിട്ടുളളത്.ആരോഗ്യ സംരക്ഷണം, ഭരണം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലായാണ് ഹനുമാന് പ്രവര്‍ത്തിക്കുക. സംസാരിക്കുന്നത് അതേ പടി എഴുതിയെടുക്കാനും ഈ ടൂളിന് കഴിവുണ്ട്.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പ്രത്യേക ഉപയോഗത്തിനായി കസ്റ്റമൈസ്ഡ് മോഡലുകളും നിര്‍മ്മിക്കും. ഹനുമാന് എ ഐ ടൂളിനു പിന്നിലുള്ള ഗ്രൂപ്പ് രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യത്തെ സ്വകാര്യ-പൊതു പങ്കാളിത്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: