ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ രാജ്യസഭാ എംപിമാരായി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റുപത്രികകള് സമര്പ്പിക്കപ്പെടാത്തതിനാല് ഇവരെ എതിരില്ലാതെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
ജെ.പി. നദ്ദ ഗുജറാത്തില്‍ നിന്നും സോണിയ രാജസ്ഥാനില്‍ നിന്നുമാണ് രാജ്യസഭയിലെത്തുന്നത്. ബിജെപിയുടെ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി. നദ്ദയെക്കൂടാതെ ബിജെപി നേതാക്കളായ ഗോവിന്ദ്ഭായ് ധോലാകിയ, ജസ്വന്ത് സിന്‍ഹ് പര്‍മര്‍, മായങ്ക് നായക് എന്നിവരും ഗുജറാത്തില്‍ നിന്ന് എതിരില്ലാതെ രാജ്യസഭയില്‍ എത്തി. മധ്യപ്രദേശില്‍ നിന്ന് ജിജെപിയുടെ എല്‍. മുരുകന്, മായാ നരോലിയ, ബന്‍സിലാല്‍ ഗുര്‍ജര്‍ എന്നിവരും എതിരില്ലാതെ രാജ്യസഭയിലെത്തി.
ഇരുപത്തിയഞ്ച് വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം രാജ്യസഭയിലെത്തുന്ന നെഹ്റു കുടുംബത്തിലെ രണ്ടാമത്തെ അംഗമാണ് സോണിയ. 15 സംസ്ഥാനങ്ങളില്‍ നിന്നായി ആകെ 56 രാജ്യസഭാംഗങ്ങളാണ് ഏപ്രിലില്‍ വിരമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫെബ്രുവരി 27നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: