ബുസാന്‍ : ലോക ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍ഷിപ്പ് 2024 ല്‍, ഇന്ത്യന്‍ വനിതാ ടീം ഇറ്റലിയെ 3-0 ന് തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തി.
ദക്ഷിണ കൊറിയയിലെ ബുസാനില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം ചൈനീസ് തായ്പേയിയെ നേരിടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ വനിതാ ടീം 2024 ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടും.
ഇന്നലെ സ്പെയിനിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മനിക ബത്ര, ശ്രീജ അകുല, ഐഹിക മുഖര്‍ജി എന്നിവര്‍ ഇറ്റലിക്കെതിരായ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബത്രയും അകുലയും അവരവരുടെ മത്സരങ്ങള്‍ 3-0 ന് ജയിച്ചു, മുഖര്‍ജി ഒരു സെറ്റ് മാത്രം കൈവിട്ട് 3-1 ന് ജയിച്ച് ഇന്ത്യയെ അവസാന 16ലേക്ക് എത്തിച്ചു.
മറുവശത്ത്, ന്യൂസിലന്‍ഡിനെ 3-0ന് അനായാസം പരാജയപ്പെടുത്തിയ ഇന്ത്യന്‍ പുരുഷ ടീം അടുത്തതായി കസാഖിസ്ഥാനെ നേരിടും.
പുരുഷ-വനിതാ വിഭാഗങ്ങളിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍ 2024-ല്‍ പാരീസില്‍ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: