തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി കേരളം വിടുന്നവരെ തടഞ്ഞു നിര്‍ത്തേണ്ട കാര്യമില്ലന്ന് മുഖ്യമന്ത്രി. കേരളത്തിലെ വിദ്യാര്‍ഥികള്‍ കുഞ്ഞുന്നാള്‍ മുതല്‍ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടാണു വളരുന്നത്. പഠനവുമായി ബന്ധപ്പെട്ട് ഏതുതരം കോഴ്‌സ്, ഏതു സ്ഥാപനം, എവിടെയുള്ളത് തുടങ്ങിയവയെക്കുറിച്ചെല്ലാം അവര്‍ക്കു മനസില്‍ ധാരണയുണ്ട്. പഴയ തലമുറയെപ്പോലെയല്ല. അതുകൊണ്ടുതന്നെ വിദേശത്തേക്കു പോകാനുള്ള അവരുടെ പ്രവണത പൂര്‍ണമായി തടയാന്‍ കഴിയില്ല. യുവാക്കളുമായുള്ള സംവാദത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തുനിന്നു പുറത്തു പോയി പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നാലു ശതമാനം മാത്രമാണു കേരളത്തില്‍നിന്നുള്ളവര്‍. ഇത് ആശങ്കപ്പെടേണ്ട കണക്കല്ല. ഇവരെ തടയലല്ല, ഇവിടെ കൂടുതല്‍ മെച്ചപ്പെട്ട നലവാരത്തിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉയര്‍ത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പശ്ചാത്തല സൗകര്യം മികച്ച രീതിയില്‍ വര്‍ധിക്കണം. രാജ്യാന്തര നിലവാരത്തിലുള്ളവയടക്കം മികച്ച ഹോസ്റ്റലുകളുണ്ടാകണം. പശ്ചാത്തല സൗകര്യത്തിനൊപ്പം കാലികമായ കോഴ്‌സുകളും വരണം. ഇപ്പോള്‍ത്തന്നെ ഈ മേഖലയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ ഉയരങ്ങളിലെത്തണം. ഇവിടുത്തെ മികവ് അറിഞ്ഞു മറ്റു സ്ഥലങ്ങളില്‍നിന്നു കുട്ടികള്‍ ഇവിടേയ്‌ക്കു വരുന്ന നിലയിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: