കേന്ദ്ര പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
ഓഫീസര്‍-്രകഡിറ്റ് (ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ 1), ഒഴിവുകള്‍ 1000. ശമ്പള നിരക്ക് 36000-7-63840 രൂപ. യോഗ്യത: സിഎ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ക്ക് എക്സ്പീരിയന്‍സ് അഭിലഷണീയം. സിഎംഎ (കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്)/സിഎഫ്എ (ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്)/എംബിഎ/പിജി ഡിപ്ലോമ (ഫിനാന്‍സ്) യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2024 ല്‍ 21-28 വയസ്.
മാനേജര്‍-ഫോറെക്സ് (മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ 2), ഒഴിവുകള്‍ 15, ശമ്പള നിരക്ക് 48170-10-69810 രൂപ. യോഗ്യത: ഫുള്‍ടൈം എംബിഎ/പിജി ഡിപ്ലോമ (ഫിനാന്‍സ്/ഇന്റര്‍നാഷണല്‍ ബിസിനസ്), ഫോറെക്സ് സര്‍ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെ ഓഫീസര്‍ പദവിയിലുള്ള എക്സ്പീരിയന്‍സ്. ബാങ്കില്‍നിന്നു നേടിയ ഫോറെക്സ്/അനുബന്ധ എക്സ്പീരിയന്‍സ് അഭിലഷണീയം. പ്രായം 25-35 വയസ്.
മാനേജര്‍- സൈബര്‍ സെക്യൂരിറ്റി (എംഎംജിഎസ് 2), ഒഴിവുകള്‍ 5, ശമ്പള നിരക്ക് 48170-10-69810 രൂപ. യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇസി)/എംസിഎ (60% മാര്‍ക്കില്‍ കുറയരുത്). സിസിഎന്‍എ/സിസിഎന്‍എ സെക്യൂരിറ്റി/സിസിഎസ്ഇ/പിസിഎന്എസ്ഇ സര്ട്ടിഫിക്കേഷന്, ഐടി/സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാതെ എക്സ്പീരിയന്‍സ്. പ്രായം 25-35 വയസ്.
സീനിയര്‍ മാനേജര്‍- സൈബര്‍ സെക്യൂരിറ്റി (എംഎംജിഎസ് 3), ഒഴിവുകള്‍ 5, ശമ്പള നിരക്ക് 63840-2-78230 രൂപ. യോഗ്യത: ഫുള്‍ടൈം ബിഇ/ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇസി)/എംസിഎ (60% മാര്‍ക്കില്‍ കുറയരുത്), സിസിഎന്‍എ/സിസിഎന്‍എ സെക്യൂരിറ്റി/സിസിഎസ്ഇ/പിസിഎന്എസ്ഇ/ജെഎന്സിഎസ്എസ്/സിഐഎസ്എസ്പി/സര്‍ട്ടിഫൈഡ് ഇന്‍ഫര്‍മേഷന്‍; ഐടി, സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ 4 വര്‍ഷത്തെ എക്സ്പീരിയന്‍സ്, പ്രായം 27-38 വയസ്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://pnbindia.in/recruitment.aspx ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എസ്സി/എസ്ടി/ഒബിസി-എന്‍സിഎല്‍/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 1180 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് 59 രൂപ. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ പരീക്ഷക്ക് കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം പരീക്ഷാകേന്ദ്രങ്ങളാണ്. സെലക്ഷന് നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍
ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
മുംബൈ ആസ്ഥാനമായ യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) 606 സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയമിക്കുന്നു. തസ്തികകളും ഒഴിവുകളും ചുവടെ- ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം.
ചീഫ് മാനേജര്‍ (സീനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ 4), ശമ്പള നിരക്ക് 76010-2-89890 രൂപ. ഐടി- സൊലൂഷന്‍സ് ആര്‍ക്കിടെക്ട് 2, ക്വാളിറ്റി അഷ്വറന്‍സ് ലീഡ് 1, ഐടി സര്‍വീസ് മാനേജ്മെന്റ് എക്സ്പെര്‍ട്ട് 1, അഗിലി മെത്തഡോളജീസ് സ്പെഷ്യലിസ്റ്റ് 1.
സീനിയര്‍ മാനേജര്‍ (മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ 3), ശമ്പള നിരക്ക് 63840-2-78230 രൂപ. ഐടി (ആപ്ലിക്കേഷന്‍ ഡവലപ്പര്‍) 4, ഐടി- ഉല്ടലര ീുെ എന്‍ജിനീയര്‍ 2, റിപ്പോര്‍ട്ടിങ് ആന്റ് ഇടിഎല്‍ സ്പെഷ്യലിസ്റ്റ് 2, റിസ്ക് 20, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് 14.
മാനേജര്‍ (മിഡില്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ 2), ശമ്പള നിരക്ക് 48170-10-69810 രൂപ. ഐടി-ഫ്രണ്ട് എന്‍ഡ്/മൊബൈല്‍ ആപ് ഡവലപ്പര്‍- 2, എപിഐ പ്ലാറ്റ്ഫോം എന്‍ജിനീയര്‍/ഇന്റഗ്രേഷന്‍ സ്പെഷ്യലിസ്റ്റ് 2, റിസ്ക് 27, ക്രഡിറ്റ് 371, ലോ 25, ഇന്റഗ്രേറ്റഡ് ട്രഷറി ഓഫീസര്‍ 5, ടെക്നിക്കല്‍ ഓഫീസര്‍ 19.
അസിസ്റ്റന്റ് മാനേജര്‍ (ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ് സ്കെയില്‍ 1), ശമ്പള നിരക്ക് 36000-7-63840 രൂപ. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ 2, സിവില്‍ എന്‍ജിനിയര്‍ 2, ആര്‍ക്കിടെക്ട് 1, ടെക്നിക്കല്‍ ഓഫീസര്‍ 30, ഫോറെക്സ് 73.
യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടികള്‍, സംവരണം അടക്കമുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം www.unionbankofindia.co.in- ല്‍ റിക്രൂട്ട്മെന്റ്/കരിയേഴ്സ് ഓവര്‍വ്യൂ ലിങ്കിലുണ്ട്. അപേക്ഷാ ഫീസ് 850 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 175 രൂപ. (നികുതി ഉള്‍പ്പെടെ). ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 23 വരെ രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ദല്‍ഹി അടക്കം 12 കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: