ഇന്ത്യയില്‍ ആഭ്യന്തര-അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകള്‍ ഇപ്പോള്‍ 487. പ്രധാനമന്ത്രി മോദി 2024ല്‍ മാത്രം ലക്ഷ്യം വെയ്ക്കുന്നത് പുതിയ 100 എയര്‍പോര്‍ട്ടുകള്‍ കൂടിയാണ്. അതോടെ ഇന്ത്യയിലെ എല്ലാ പൗരന്മാരും വിമാനത്തില്‍ പറക്കുമെന്നും മോദി സ്വപ്നം കാണുന്നു. വികസനക്കുതിപ്പിനും ബിസിനസ് കുതിപ്പിനും വിമാനത്താവളങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് വിശ്വസിക്കുന്ന നേതാവാണ് മോദി. അതുകൊണ്ട് തന്നെ പുതിയ വിമാനത്താവളങ്ങള്‍ അതിവേഗം വരികയാണ് ഇന്ത്യയില്‍.
എന്നാല്‍ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാന്‍ ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ വിമാനത്താവളങ്ങളേയില്ല. വത്തിക്കാന്‍ സിറ്റിയോട് അടുത്ത് കിടക്കുന്ന സാന്‍ മറിനോയാണ് വിമാനത്താവളമില്ലാത്ത ഒരു രാജ്യം. ഇറ്റലിയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചുരാജ്യമാണ് സാന്‍ മറീനോ. സാന്‍ മറീനോയിലേക്ക് എത്തിച്ചേരാന്‍ ആശ്രയിക്കുന്നത് ഇറ്റലിയിലെ റിമിനി എന്ന വിമാനത്താവളമാണ്.
വിമാനത്താവളമില്ലാത്ത മറ്റൊരു രാജ്യം വത്തിക്കാനാണ്. ആയിരത്തില്‍ താഴെ ജനസംഖ്യയുള്ള ചെറിയ രാജ്യമാണ് കതോലിക്കരുടെ ആത്മീയനാഥനായ പോപ്പ് ജീവിക്കുന്ന വത്തിക്കാന്‍. ഇവിടെ നിന്നും അരമണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താല്‍ തൊട്ടടുത്ത രാജ്യത്തിലെ എയര്‍പോര്‍ട്ടില്‍ എത്താം. പക്ഷെ ഇവിടെ എത്തുന്ന യാത്രികരുടെ എണ്ണത്തില്‍ ഒരു കുറവുമില്ല.
അന്‍ഡോറ എന്ന സ്പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള രാജ്യമാണ് എയര്‍പോര്‍ട്ടിന്റെ വികസനമെത്താത്ത രാജ്യം. ഇവിടെ നിറയെ പര്‍വ്വത പ്രദേശമാണ്. കൂറ്റന്‍ പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ടതിനാല്‍ വിമാനം പറക്കുന്നത് റിസ്കായതിനാലാണ് വിമാനത്താവളം പണിയാത്തത്.
ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ചെറുരാജ്യമാണ് മൊണോക്കോയിലും എയര്‍പോര്‍ട്ടില്ല. നല്ല യൂണിവേഴ്സിറ്റികള്‍ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഫ്രാന്‍സിലെ വിമാനത്താവളങ്ങളെ ആശ്രയിച്ച് ഇവിടെ എത്തുന്നു.
വെറും 75 കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ലിച്ചെന്‍സ്റ്റീന്‍ എന്ന ഈ കുഞ്ഞന്രാജ്യത്തും എയര്‍പോര്‍ട്ടില്ല. ഇവിടെയുള്ളവര്‍ ആശ്രയിക്കുന്നത് സ്വിറ്റ്സര്‍ലാന്റിലെ സൂറിച്ച് വിമാനത്താവളത്തെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: