പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാകിസ്ഥാന് വീണ്ടും ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ട വന്നിരിക്കുന്നു. അതും ഒരിന്ത്യന്‍ കമ്പനിയ്‌ക്ക് മുന്നില്‍.. എന്താണെന്നല്ലേ.. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തെ (ജിഡിപി) മറികടന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഇക്കണോമിക്‌സ് ടൈംസാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഒപ്പ് മുതല്‍ സോഫ്ട്‌വെയര്‍ മനുഷ്യജീവിതത്തില്‍ ആവശ്യമായവയെല്ലാം നല്‍കി ഇന്ത്യന്‍ സമൃദ്ധിയുടെ ഭാഗമായ ടാറ്റ ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനം ഏകദേശം 365 ബില്യണ്‍ ഡോളറോ 30 ലക്ഷം കോടി രൂപയോ ആണ്. ഇത് പാക്കിസ്ഥാന്റെ ജിഡിപിയേക്കാള്‍ കൂടുതലാണ്. ഏകദേശം 341 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്റെ ജിഡിപിയായി ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്.
ടാറ്റ ഗ്രൂപ്പിലെ നിരവധി കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യം ഏകദേശം 365 ബില്യണ്‍ ഡോളര്‍ അഥവാ 30 ലക്ഷം കോടി രൂപയിലധികമാണ്. അതേ സമയം ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്റെ ജിഡിപി 341 ബില്യണ്‍ ഡോളറുകള്‍ മാത്രമാണ്. ഇതേ സമയം ഇന്ത്യയുടെ ജിഡിപി 3.47 ലക്ഷം കോടി ഡോളര്‍ എന്ന നിലയില്‍ വളരെ ഉയരത്തിലുമാണ്.
ഇന്ത്യയില്‍ വിപണിമൂല്യത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഈ കമ്പനിയുടെ വിപണിമൂല്യം ഏകദേശം 15 ലക്ഷം കോടി രൂപയിലധികം അഥവാ 170 ബില്യണ്‍ ഡോളറുകളാണ്. അതായത് ടാറ്റ ഗ്രൂപ്പിലെ ഒരു കമ്പനിയുടെ മാത്രം വിപണി മൂല്യം പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥയുടെ ആകെ മൂല്യത്തിന്റെ പകുതിയോളമാണ്.
സമീപകാലത്ത് മികച്ച പ്രകടനമാണ് ടാറ്റ ഗ്രൂപ്പ് ഓഹരികളായ, ടാറ്റ മോട്ടോഴ്‌സ്, ട്രെന്റ്, ടൈറ്റന്‍, ടിസിഎസ്, ടാറ്റ പവര്‍ എന്നിവ നടത്തിയത്. ടാറ്റ ഗ്രൂപ്പിലെ, കുറഞ്ഞത് 8 കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാക്കിയിട്ടുണ്ട്.
ടിആര്‍എഫ്, ട്രെന്റ്, ബെനാറസ് ഹോട്ടല്‍സ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, ഓട്ടോമൊബൈല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ, ആര്‍ട്‌സണ്‍ എന്‍ജിനീയറിങ് എന്നീ ഓഹരികളാണ് ഇത്തരത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയിരിക്കുന്നത്. ഇതെല്ലാം ടാറ്റയുടെ മാര്‍ക്കറ്റ് ക്യാപ്പിനെ ഉയരങ്ങളിലെത്തിച്ചു. അടുത്ത വര്‍ഷം ഐപിഒ വഴി വിപണിയിലെത്താന്‍ ഒരുങ്ങുന്ന മറ്റൊരു ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ക്യാപിറ്റലിന്റെ ഇപ്പോഴത്തെ വിപണിമൂല്യം 2.7 ലക്ഷം കോടി രൂപയാണ്.
നിലവില്‍ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുകയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ (FY22), പാകിസ്ഥാന്‍ ജിഡിപി 6.1% എന്ന തോതില്‍ റെക്കോര്‍ഡ് വളര്‍ച്ച നേടിയിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ (FY21) 5.8% മാത്രമായിരുന്നു വളര്‍ച്ച. എന്നാല്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച മന്ദഗതിയിലായി.
വലിയ തോതിലുണ്ടായ പ്രളയം രാജ്യത്തിന് ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടമാണുണ്ടാക്കിയത്. ഇതിലൂടെ 125 ബില്യണ്‍ ഡോളറുകളുടെ കടവും, മറ്റ് ബാധ്യതകളുമാണ് പാകിസ്ഥാനുണ്ടായത്. കഴിഞ്ഞ ജൂലൈ മുതല്‍ 25 ബില്യണ്‍ ഡോളറുകളുടെയെങ്കിലും കടം തിരിച്ചടയ്‌ക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. പാകിസ്ഥാനിലെ ഐഎംഎഫിന്റെ 3 ബില്യണ്‍ ഡോളര്‍ സ്‌കീം അടുത്ത മാര്‍ച്ചില്‍ അവസാനിക്കും. അതേസമയം രാജ്യത്തിന്റെ വിദേശനാണയ ശേഖരം 8 ബില്യണ്‍ ഡോളറുകള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: