കൊച്ചി: കേരള കേബിള്‍ ടിവി ഫെഡറേഷന്റെ ആറാം സംസ്ഥാന കണ്വന്ഷന് നാളെ എറണാകുളം ടൗണ്‍ ഹാളില്‍ ചേരും. ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബിഎസ്എന്‍എല്‍ കേരള പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ എന്‍.കെ. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, എഐടിയുസി ജില്ലാ സെക്രട്ടറി സന്‍ജിത്ത്, സിഐടിയു ജില്ലാ സെക്രട്ടറി പി.ആര്. മുരളീധരന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ആര്. സുനില്‍കുമാര്‍, ജന. സെക്രട്ടറി സി.വി. ഹംസ, വൈസ് പ്രസിഡന്റ് എം.എം. നൗഫല്‍, എറണാകുളം ജില്ലാ സെക്രട്ടറി വി.എ. ഷാജി, ട്രഷറര്‍ പി.ജി. ബൈജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: