കൊച്ചി: മലയാള സിനിമകള്‍ ഈ മാസം 23 മുതല്‍ തിയറ്ററില്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്. തിയറ്റര്‍ ഉടമകള്‍ക്ക് ഇഷ്ടമുള്ള പ്രൊജക്ടര്‍ വെക്കാന്‍ സാധിക്കുന്നില്ല. പ്രൊജക്ടറുകളുടെ വിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്.
നിര്‍മാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റ് ആരംഭിച്ചു.ഈ കണ്ടന്റുകള്‍ എല്ലാ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കണം എന്നാണ് നിര്‍ദ്ദേശമുളളത്. ഇത് തിയറ്റര്‍ ഉടമകള്‍ക്ക് കൂടുതല്‍ ബാധ്യതയാണുണ്ടാക്കുന്നത്.
പുതിയ പ്രൊജക്ടറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുകയാണ്. നവീകരണം പൂര്‍ത്തിയാക്കിയ നാലോളം തിയറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രോജക്ടര്‍ ഏത് വയ്‌ക്കണമെന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: