തിരുവനന്തപുരം : ഗവര്‍ണറെ കരിങ്കൊടി കാട്ടാന്‍ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തു. തിരുവനന്തപുരം മംഗലപുരത്ത് നിന്നാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതിന് ശേഷവും മംഗലപുരം ജംഗ്ഷനില്‍ ഗവര്‍ണര്‍ക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് 12 ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി കാട്ടാനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ച സംഭവത്തില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തു. പൊലീസിനെ കയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയത്തിനുമാണ് കേസ്.
വയനാട്ടിലെ വന്യ ജീവി ആക്രമണത്തില്‍ പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി വയനാട്ടിലേക്ക് പോകും വഴിയായിരുന്നു കരിങ്കൊടി പ്രതിഷേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: