Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വന്യജീവികളെപ്പോലെ ഭരണാധികാരികള്‍

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 20, 2024, 04:50 am IST
in Editorial

സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധത എത്രത്തോളമുണ്ടെന്നതിന്റെ ഭീകരമായ ചിത്രമാണ് വയനാട്ടിലെ മാനന്തവാടി വരച്ചുകാട്ടുന്നത്. അടുത്തടുത്ത ദിവസങ്ങളിലായി വന്യജീവികളുടെ ആക്രമണത്തില്‍ രണ്ട് ജീവനുകള്‍ പൊലിയുകയും, ഒരാള്‍ മാരകമായി പരിക്കേറ്റ് മരണത്തോട് മല്ലടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും അവിടേക്ക് തിരിഞ്ഞുനോക്കാത്ത ഒരു ഭരണസംവിധാനമാണ് സംസ്ഥാനത്തുള്ളത്. കര്‍ണാടക വനപ്രദേശത്തുനിന്ന് വന്ന കാട്ടാനയുടെ ആക്രമണത്തില്‍ അനീഷ് എന്നയാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കടുവയുടെ ആക്രമണത്തില്‍ വനപാലകനായ പോളും മരണമടഞ്ഞിരുന്നു. കാട്ടാന ആക്രമിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന ശരത് എന്ന ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പോളിന് യഥാസമയം ചികിത്‌സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തില്‍ രോഷാകുലരായ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങുകയും, മാനന്തവാടിയില്‍ കടുവയുടെ കടിയേറ്റ് മരിച്ച ഒരു പോത്തിന്റെ മൃതദേഹവുമായി പ്രകടനം നടത്തുകയും ചെയ്തു. ആയിരക്കണക്കിനാളുകളാണ് ജാതിമത രാഷ്‌ട്രീയത്തിനതീതമായി ഈ പ്രതിഷേധത്തിലണിചേര്‍ന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും സ്ഥലം സന്ദര്‍ശിക്കാനോ ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാനോ അവരെ ആശ്വസിപ്പിക്കാനോ വനംവകുപ്പ് മന്ത്രി തയ്യാറാവാത്തത് തദ്ദേശവാസികളുടെ മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനെന്ന പേരില്‍ നവകേരള സദസ്സുകള്‍ സംഘടിപ്പിച്ചവരുടെ തനിനിറമാണ് ഇവിടെ തെളിയുന്നത്.

പ്രശ്‌നപരിഹാരത്തിന് സംഭവസ്ഥലം സന്ദര്‍ശിക്കേണ്ടതില്ലെന്ന് വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞത് തികഞ്ഞ ധാര്‍ഷ്ട്യമാണ്. വന്യജീവികളുടെ ആക്രമണം ഭയന്ന് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിഞ്ഞുകൂടുന്നവര്‍ക്കൊപ്പം നില്‍ക്കേണ്ടത് ജനപ്രതിനിധിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും ഈ മന്ത്രിയുടെ കടമയാണ്. ഇങ്ങനെ ചെയ്യാതിരുന്ന മന്ത്രി ഇടതുമുന്നണി സര്‍ക്കാരിന്റെ ജനവിരുദ്ധ മനോഭാവം തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സംഭവസ്ഥലത്തു പോകാതെയും പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന മന്ത്രിയുടെ അവകാശവാദം പൊള്ളയാണ്, ആത്മാര്‍ത്ഥത ഇല്ലാത്തതാണ്. ജനങ്ങള്‍ നേരിടുന്ന ഒരു പ്രശ്‌നത്തില്‍ സാധ്യമായ പരിഹാരം കാണാനോ, അവര്‍ക്ക് ആശ്വസിക്കാവുന്ന വിധത്തില്‍ ഉറപ്പുനല്‍കാനോ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും ഭാര്യയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നുമൊക്കെ വാഗ്ദാനമുണ്ടെങ്കിലും ഇതൊക്കെ എന്നുനടക്കും എന്ന കാര്യത്തില്‍ ഉറപ്പില്ല. വാഗ്ദാന ലംഘനങ്ങളുടെ പെരുമഴതന്നെയാണല്ലോ ഇടതുമുന്നണി ഭരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കര്‍ണാടക സര്‍ക്കാര്‍ ഈ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് ഇത്രയും ധനസഹായം നല്‍കുന്ന പതിവ് കര്‍ണാടകയിലുണ്ട്. ഇങ്ങനെയൊരു സ്ഥിരം സംവിധാനം കേരളത്തിലുണ്ടെന്നു തോന്നുന്നില്ല.

അയല്‍ജില്ലയായ കോഴിക്കോട് സന്ദര്‍ശിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് സന്ദര്‍ശിക്കാതിരുന്നതും കടുത്ത പ്രതിഷേധത്തിനിടയാക്കി. കോഴിക്കോട് സര്‍ക്കാരിന്റെ ഇഷ്ടക്കാരനായ ഒരു വ്യവസായിയുടെ പുസ്തകപ്രകാശനം നടത്തുകയും മതസമ്മേളനത്തില്‍ പങ്കെടുക്കുകയും, കോളജ് വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം പരിപാടിക്ക് നിന്നുകൊടുക്കുകയും ചെയ്ത മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കാതിരുന്നത് പലരെയും ഞെട്ടിച്ചു. അധികാരമേറ്റ് അധികം കഴിയും മുന്‍പ് ഓഖി ചുഴലിക്കാറ്റ് ദുരന്തം നേരിട്ട പൂന്തുറയിലെ ജനങ്ങളില്‍നിന്നുണ്ടായ പ്രതിഷേധം മുഖ്യമന്ത്രിയെ ഇപ്പോഴും ഭയപ്പെടുത്തുന്നുണ്ടാവാം. അഴിമതിയാരോപണങ്ങൡപ്പെട്ട് നട്ടംതിരിയുന്ന കുടുംബത്തെ രക്ഷിക്കാന്‍ പരക്കംപായുന്ന ഒരു ഭരണാധികാരിക്ക് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ എവിടെ സമയം? ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ക്കെതിരെ ഇതേ മുഖ്യമന്ത്രിയുടെ അറിവോടെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ മണ്ഡലമാണ് വയനാട്. ഒരിക്കല്‍ക്കൂടി ഇവിടെനിന്ന് മത്‌സരിക്കാന്‍ ഒരുങ്ങുന്ന രാഹുല്‍ ഓട്ടപ്രദക്ഷിണം നടത്തി തിരിച്ചുപോയി. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു കിടക്കുന്ന ഗോത്രവര്‍ഗ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കാന്‍പോലും ഈ നേതാവ് തയ്യാറാവാതിരുന്നത് കോണ്‍ഗ്രസ്സിന്റെ മുഖംമൂടിയും വലിച്ചുകീറിയിരിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാവണം ജനപ്രതിനിധികള്‍. അതിന് തയ്യാറാവാതെ സ്വന്തം സുഖസൗകര്യങ്ങളിലും സുരക്ഷയിലും മാത്രം ശ്രദ്ധവയ്‌ക്കുന്നവരെ പാഠം പഠിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. അതവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Tags: Forest DepartmentWild LifewayanadLDF Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

Kerala

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.