ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആറാം തവണയും ഇ ഡിക്ക് മുന്നില്‍ ഹാജരാകാതെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകാണമെന്നാവശ്യപ്പെട്ട് നോട്ടീസയക്കാനാണ് ഇ ഡിയുടെ നീക്കമെന്ന് റിപ്പോര്‍ട്ട്.
വിഷയത്തില്‍ ഇ ഡി തന്നെ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആവര്‍ത്തിച്ച് നോട്ടീസ് അയക്കുന്നതിനു പകരം കോടതി തീരുമാനം വരുന്നതു വരെ കാത്തിരിക്കാന്‍ ഇ ഡി തയാറാകണമെന്നും ആപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. തുടര്‍ച്ചയായി ഇ ഡിയുടെ നോട്ടീസ് തള്ളുന്നതിനാല്‍ കേജ്രിവാളിന് അറസ്റ്റ് നേരിടേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: