Categories: Business

കാറ്റുംകോളുമൊഴിയാതെ ബൈജൂസ്; പിരിച്ചുവിട്ട മുന്‍ജീവനക്കാരുടെ കുടിശ്ശിക തീര്‍ക്കാന്‍ ബൈജുവിനോട് കര്‍ണ്ണാടക ലേബര്‍ വകുപ്പ്

സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ട ബൈജൂസിന് പുതിയ വെല്ലുവിളിയായി പിരിഞ്ഞുപോയ മുന്‍ ജീവനക്കാര്‍.

Published by

ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയിലകപ്പെട്ട ബൈജൂസിന് പുതിയ വെല്ലുവിളിയായി പിരിഞ്ഞുപോയ മുന്‍ ജീവനക്കാര്‍. പിരിച്ചുവിട്ടെങ്കിലും ഇവര്‍ക്കുള്ള കുടിശ്ശിക ഇനിയും ബൈജൂസ് തീര്‍ത്തുകൊടുത്തിട്ടില്ല.
ഇത് ഉടനെ കൊടുത്തുതീര്‍ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണ്ണാടക ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍.

ഇത് വേഗം കൊടുത്തുതീര്‍ത്തില്ലെങ്കില്‍ കമ്പനിയില്‍ ഉടമയായ ബൈജു ഇല്ലെങ്കിലും പരിശോധന നടത്തുമെന്നും കര്‍ണ്ണാടക ലേബര്‍ വകുപ്പ് നോട്ടീസില്‍ താക്കീത് ചെയ്യുന്നു. മുന്‍ജീവനക്കാരായ ഏകദേശം 30 പേരുടെ പരാതികളാണ് ഇ-മെയില്‍ രൂപത്തില്‍ കര്‍ണ്ണാടക ലേബര്‍ വകുപ്പിന് ലഭിച്ചിരിക്കുന്നത്.

ഒരു കാലത്ത് ഏറ്റവും വിലമതിക്കപ്പെട്ടിരുന്ന സ്റ്റാര്‍ട്ടപ് കമ്പനിയ്‌ക്കാണ് ഈ ദുര്യോഗം എന്നോര്‍ക്കണം. മാത്രമല്ല, ബൈജൂസില്‍ പണം നിക്ഷേപിച്ച ചില വിദേശ നിക്ഷേപകര്‍ തന്നെ അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ത്ത് ബൈജൂസിന്റെ ഡയറക്ടറായ ബൈജു രവീന്ദ്രനെ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടയിലാണ് കര്‍ണ്ണാടക ലേബര്‍ വകുപ്പിന്റെ നോട്ടീസ്. മുന്‍ ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും കര്‍ണ്ണാടക ലേബര്‍ വകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും കര്‍ണ്ണാടക ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക