Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര…ഇപ്പോള്‍ ഷെറിന്‍ പി. ബഷീര്‍; സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമനിര്‍മ്മിച്ച മോദിയുടെ ദൂരക്കാഴ്ചയ്‌ക്ക് കയ്യടി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിച്ച മോദിയുടെ ദൂരക്കാഴ്ചയോടെയുള്ള ആ പദ്ധതി ശരിയായിരുന്നു എന്ന കാലം തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ സഞ്ചാരികളായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും ഷെറിന്‍ പി. ബഷീറും നല്‍കിയ കയ്യടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 05:51 pm IST
in Kerala
സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (ഇടത്ത്), ഷെറിന്‍ പി ബഷീര്‍ (നടുവില്‍) മോദി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്ക് മുന്‍പില്‍ സല്യൂട്ട് നല്‍കുന്നു (വലത്ത്)

സന്തോഷ് ജോര്‍ജ്ജ് കുളങ്ങര (ഇടത്ത്), ഷെറിന്‍ പി ബഷീര്‍ (നടുവില്‍) മോദി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്ക് മുന്‍പില്‍ സല്യൂട്ട് നല്‍കുന്നു (വലത്ത്)

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ 3000 കോടി മുടക്കി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ ഉണ്ടാക്കുമ്പോള്‍ രാഹുല്‍ഗാന്ധിയും ജയറാം രമേശും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം അതിനെ പരിഹസിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയുടെ ദൂരക്കാഴ്ചയോടെയുള്ള ആ പദ്ധതി ശരിയായിരുന്നു എന്ന കാലം തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ സഞ്ചാരികളായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും ഷെറിന്‍ പി. ബഷീറും നല്‍കിയ കയ്യടികള്‍.

പട്ടേല്‍ പ്രതിമയുടെ ശില്‍പചാരുതയെക്കുറിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങറ പറയുന്നത് ഇങ്ങിനെ: “പ്രതിസന്ധി ഉണ്ട് എന്ന് പറയുന്ന ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ഈ പ്രതിമ. അതങ്ങിനെ അഭിമാനത്തോടെ ലോകത്തിന് മുന്‍പില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയാണ് ഇത്. മുഖഭാവം മുതല്‍ വിരലുകളും നഖങ്ങളും വരെ കിറുകൃത്യം. പട്ടേലിന്റെ ഉടുപ്പിലെ ഞൊറിവുകളും ധോത്തിയും ചെരിപ്പുമെല്ലാം സൂക്ഷ്മതയോടെ നിര്‍മ്മിച്ചിരിക്കുന്നു.” ഇതേക്കുറിച്ച് ഷെറില്‍ പി. ബഷീറും പറയുന്നുണ്ട്. “നര്‍മ്മദാ നദിയുടെ കരയില്‍ ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യം നേരില്‍ കണ്ടു…സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അതുപോലെ ഒരു കൂറ്റന്‍ പ്രതിമയുടെ രൂപത്തില്‍ ഒട്ടും രൂപഭാവമാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരില്‍ കണ്ടാല്‍ എങ്ങിനെയോ അതേ പോലെ….നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ നായനാര്‍, മുരളി തുടങ്ങിയ പലതിന്റെയും കഥ നമ്മള്‍ നേരിട്ട് കണ്ടതാണ്.”

“ഏതൊരു ഇന്ത്യക്കാരനും ഈ പ്രതിമയുടെ മുന്‍പില്‍ ഇങ്ങിനെ വന്ന് നില്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകും. ഇന്ത്യക്കാരനായതില്‍ അഭിമാനവും തോന്നും. 2013ല്‍ മോദി ഈ പ്രതിമ നിര്‍മ്മിയ്‌ക്കുമ്പോള്‍ അത് ഒരു ലോകാത്ഭുതമായിരിക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു”- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.

“ലോകത്തിന് മുന്‍പില്‍ ഇന്ത്യവെച്ചിരിക്കുന്ന അഭിമാനമാണ് ഇത്. വെറും അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രതിമയാണെന്നോര്‍ക്കണം. പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള സ്റ്റീല്‍ കണ്ടെത്താന്‍ ഗുജറാത്തിലെ കര്‍ഷകരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു- നിങ്ങളുടെ ഉപയോഗശൂന്യമായ കാര്‍ഷികോപകരണങ്ങള്‍ സംഭാവന ചെയ്യാന്‍. മൂന്ന് വര്‍ഷം കൊണ്ട് 135 മെട്രിക് ടണ്‍ ഉരുക്ക് സ്ക്രാപ് സംഘടിപ്പിക്കാന്‍ സര്‍ക്കാരിനായി. “- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.

അതിന്റെ വൃത്തിയെക്കുറിച്ച് സന്തോഷ് ജോര്‍ജ്ജ് പറയുന്നതിങ്ങിനെ:” വളരെ വൃത്തിയോടെ പരിപാലിക്കുന്നുണ്ട് ഇവിടം. ആരും മുറുക്കിതുപ്പുന്നില്ല. സഞ്ചാരികളും മാന്യത പുലര്‍ത്തുന്നു.” തിക്കും തിരക്കുമുണ്ടെങ്കിലും വെല്‍ മാനേജ് ഡ് ആന്‍റ് ഓര്‍ഗനൈസ്ഡ് ആണ് ഇവിടം. മുറുക്കിത്തുപ്പലോ മിഠായിത്തോലോ ഇല്ലാത്ത വടക്കേയിന്ത്യ ആര്‍ക്കെങ്കിലും സങ്കല്‍പിക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ വന്ന് കാണണം. അമ്മാതിരി വൃത്തിയും വെടിപ്പുമാണ്”- ഷെറിന്‍ പി.ബഷീര്‍.

കാക്ക തൂറാന്‍ മറ്റൊരു പ്രതിമ എന്ന് പരിഹസിച്ചിരുന്നവരെ തള്ളിക്കളഞ്ഞ് ഷെറിന്‍ പി. ബഷീര്‍ പറയുന്നത് കേല്‍ക്കുക:” വെറും പട്ടിക്കാട് ആയി കിടന്നിരുന്ന മലഞ്ചെരിവിനെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരിടം ആക്കി മാറ്റാന്‍ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല. 3000 കോടി മുടക്കി പണിതിട്ട് രണ്ട് വര്‍ഷം കൊണ്ട് 118 കോടിയില്‍ പരം വരുമാനമുണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോള്‍ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം. 35000 പേര്‍ വരെ വരുന്ന ദിവസങ്ങളുണ്ട്. ”

“പനയോല മറച്ച് മൃഗങ്ങള്‍ക്കൊപ്പം കിടന്നിരുന്ന ആദിവാസി ഗോത്രമനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവര്‍ക്ക് തന്നെ പങ്ക് വെച്ച് കൊടുത്തിട്ടാണ്. വഴിയൊരകച്ചവടം മുതല്‍ ക്ലീസിംഗ് ജോലി വരെ. 300ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നത് ആദിവാസി പെണ്‍കുട്ടികള്‍ ആണ്. കേരളത്തില്‍ വനിതാമതിലില്‍ വെയില്‍കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റന്‍ ആത്മാഭിമാനം അവരുടെ മുഖത്തുണ്ട്. “- ഷെറിന്‍ പി. ബഷീര്‍ തുടരുന്നു.
“സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ രാഷ്‌ട്രീയപാരമ്പര്യത്തിന്മേല്‍ കുത്തകാവകാശം സ്ഥാപിക്കാനാണ് മോദി ഈ പ്രതിമ പണിതത്. അത് മോദിയുടെ രാഷ്‌ട്രീയ ആവശ്യമാണ്. “-പണ്ട് മോദി വിരുദ്ധ മാസികയായ ദി വൈര്‍ മാസികയില്‍ നിലഞ്ജന്‍ മുഖോപാധ്യായ എഴുതിയ വാചകമാണിത്. ഇത്തരം മോദി-വിരുദ്ധ രാഷ്‌ട്രീയ നുണകളെ പൊളിച്ചെഴുത്ത് നടത്തി ഷെറിന്‍ പി.ബഷീര്‍ പ്രതിമ കണ്ട അനുഭവം വിവരിക്കുമ്പോള്‍ പറയുന്ന ആദ്യാവാചകം ഇതാണ് :”തലയ്‌ക്കകത്ത് നിറയ്‌ക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തില്‍ പണ്ട് ഞാന്‍ എഴുതിയ, തര്‍ക്കിച്ച സകലതിനും മാപ്പ് ചോദിക്കുന്നു. ”

പത്ത് ദിവസം താന്‍ അവിടെ കണ്ട ജീവിതത്തെക്കുറിച്ച് പറയാന്‍ ഏറെയുണ്ടെന്ന് പറഞ്ഞ് നിര്‍ത്തുമ്പോള്‍ ഷെറിന്‍ പി.ബഷീറിന്റെ അടുത്ത കുറിപ്പിനായി ഇന്ത്യ മുഴുവന്‍ കാതോര്‍ക്കുകയാണ്.

 

Tags: Narendra Modistatue of unitySherin p BasheerSardar Vallabhai Patel statueNarmada riverbankSanthosh George Kulangaratravellers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

വൈദ്യുതി ബില്ലിലും ഇടത് സര്‍ക്കാരിന്റെ പ്രചാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.