തിരുവനന്തപുരം: മോദി സര്‍ക്കാര്‍ 3000 കോടി മുടക്കി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ ഉണ്ടാക്കുമ്പോള്‍ രാഹുല്‍ഗാന്ധിയും ജയറാം രമേശും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം അതിനെ പരിഹസിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയുടെ ദൂരക്കാഴ്ചയോടെയുള്ള ആ പദ്ധതി ശരിയായിരുന്നു എന്ന കാലം തെളിയിക്കുന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ സഞ്ചാരികളായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയും ഷെറിന്‍ പി. ബഷീറും നല്‍കിയ കയ്യടികള്‍.
പട്ടേല്‍ പ്രതിമയുടെ ശില്‍പചാരുതയെക്കുറിച്ച് സന്തോഷ് ജോര്‍ജ്ജ് കുളങ്ങറ പറയുന്നത് ഇങ്ങിനെ: “പ്രതിസന്ധി ഉണ്ട് എന്ന് പറയുന്ന ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് ഈ പ്രതിമ. അതങ്ങിനെ അഭിമാനത്തോടെ ലോകത്തിന് മുന്‍പില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്നു. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയാണ് ഇത്. മുഖഭാവം മുതല്‍ വിരലുകളും നഖങ്ങളും വരെ കിറുകൃത്യം. പട്ടേലിന്റെ ഉടുപ്പിലെ ഞൊറിവുകളും ധോത്തിയും ചെരിപ്പുമെല്ലാം സൂക്ഷ്മതയോടെ നിര്‍മ്മിച്ചിരിക്കുന്നു.” ഇതേക്കുറിച്ച് ഷെറില്‍ പി. ബഷീറും പറയുന്നുണ്ട്. “നര്‍മ്മദാ നദിയുടെ കരയില്‍ ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യം നേരില്‍ കണ്ടു…സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അതുപോലെ ഒരു കൂറ്റന്‍ പ്രതിമയുടെ രൂപത്തില്‍ ഒട്ടും രൂപഭാവമാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരില്‍ കണ്ടാല്‍ എങ്ങിനെയോ അതേ പോലെ….നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ നായനാര്‍, മുരളി തുടങ്ങിയ പലതിന്റെയും കഥ നമ്മള്‍ നേരിട്ട് കണ്ടതാണ്.”
“ഏതൊരു ഇന്ത്യക്കാരനും ഈ പ്രതിമയുടെ മുന്‍പില്‍ ഇങ്ങിനെ വന്ന് നില്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകും. ഇന്ത്യക്കാരനായതില്‍ അഭിമാനവും തോന്നും. 2013ല്‍ മോദി ഈ പ്രതിമ നിര്‍മ്മിയ്‌ക്കുമ്പോള്‍ അത് ഒരു ലോകാത്ഭുതമായിരിക്കണമെന്ന് അന്നേ തീരുമാനിച്ചിരുന്നു”- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.
“ലോകത്തിന് മുന്‍പില്‍ ഇന്ത്യവെച്ചിരിക്കുന്ന അഭിമാനമാണ് ഇത്. വെറും അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രതിമയാണെന്നോര്‍ക്കണം. പ്രതിമ നിര്‍മ്മിക്കുന്നതിനുള്ള സ്റ്റീല്‍ കണ്ടെത്താന്‍ ഗുജറാത്തിലെ കര്‍ഷകരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു- നിങ്ങളുടെ ഉപയോഗശൂന്യമായ കാര്‍ഷികോപകരണങ്ങള്‍ സംഭാവന ചെയ്യാന്‍. മൂന്ന് വര്‍ഷം കൊണ്ട് 135 മെട്രിക് ടണ്‍ ഉരുക്ക് സ്ക്രാപ് സംഘടിപ്പിക്കാന്‍ സര്‍ക്കാരിനായി. “- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.
അതിന്റെ വൃത്തിയെക്കുറിച്ച് സന്തോഷ് ജോര്‍ജ്ജ് പറയുന്നതിങ്ങിനെ:” വളരെ വൃത്തിയോടെ പരിപാലിക്കുന്നുണ്ട് ഇവിടം. ആരും മുറുക്കിതുപ്പുന്നില്ല. സഞ്ചാരികളും മാന്യത പുലര്‍ത്തുന്നു.” തിക്കും തിരക്കുമുണ്ടെങ്കിലും വെല്‍ മാനേജ് ഡ് ആന്‍റ് ഓര്‍ഗനൈസ്ഡ് ആണ് ഇവിടം. മുറുക്കിത്തുപ്പലോ മിഠായിത്തോലോ ഇല്ലാത്ത വടക്കേയിന്ത്യ ആര്‍ക്കെങ്കിലും സങ്കല്‍പിക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ വന്ന് കാണണം. അമ്മാതിരി വൃത്തിയും വെടിപ്പുമാണ്”- ഷെറിന്‍ പി.ബഷീര്‍.
കാക്ക തൂറാന്‍ മറ്റൊരു പ്രതിമ എന്ന് പരിഹസിച്ചിരുന്നവരെ തള്ളിക്കളഞ്ഞ് ഷെറിന്‍ പി. ബഷീര്‍ പറയുന്നത് കേല്‍ക്കുക:” വെറും പട്ടിക്കാട് ആയി കിടന്നിരുന്ന മലഞ്ചെരിവിനെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരിടം ആക്കി മാറ്റാന്‍ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല. 3000 കോടി മുടക്കി പണിതിട്ട് രണ്ട് വര്‍ഷം കൊണ്ട് 118 കോടിയില്‍ പരം വരുമാനമുണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോള്‍ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം. 35000 പേര്‍ വരെ വരുന്ന ദിവസങ്ങളുണ്ട്. ”
“പനയോല മറച്ച് മൃഗങ്ങള്‍ക്കൊപ്പം കിടന്നിരുന്ന ആദിവാസി ഗോത്രമനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവര്‍ക്ക് തന്നെ പങ്ക് വെച്ച് കൊടുത്തിട്ടാണ്. വഴിയൊരകച്ചവടം മുതല്‍ ക്ലീസിംഗ് ജോലി വരെ. 300ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓടിക്കുന്നത് ആദിവാസി പെണ്‍കുട്ടികള്‍ ആണ്. കേരളത്തില്‍ വനിതാമതിലില്‍ വെയില്‍കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റന്‍ ആത്മാഭിമാനം അവരുടെ മുഖത്തുണ്ട്. “- ഷെറിന്‍ പി. ബഷീര്‍ തുടരുന്നു.
“സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ രാഷ്‌ട്രീയപാരമ്പര്യത്തിന്മേല്‍ കുത്തകാവകാശം സ്ഥാപിക്കാനാണ് മോദി ഈ പ്രതിമ പണിതത്. അത് മോദിയുടെ രാഷ്‌ട്രീയ ആവശ്യമാണ്. “-പണ്ട് മോദി വിരുദ്ധ മാസികയായ ദി വൈര്‍ മാസികയില്‍ നിലഞ്ജന്‍ മുഖോപാധ്യായ എഴുതിയ വാചകമാണിത്. ഇത്തരം മോദി-വിരുദ്ധ രാഷ്‌ട്രീയ നുണകളെ പൊളിച്ചെഴുത്ത് നടത്തി ഷെറിന്‍ പി.ബഷീര്‍ പ്രതിമ കണ്ട അനുഭവം വിവരിക്കുമ്പോള്‍ പറയുന്ന ആദ്യാവാചകം ഇതാണ് :”തലയ്‌ക്കകത്ത് നിറയ്‌ക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തില്‍ പണ്ട് ഞാന്‍ എഴുതിയ, തര്‍ക്കിച്ച സകലതിനും മാപ്പ് ചോദിക്കുന്നു. ”
പത്ത് ദിവസം താന്‍ അവിടെ കണ്ട ജീവിതത്തെക്കുറിച്ച് പറയാന്‍ ഏറെയുണ്ടെന്ന് പറഞ്ഞ് നിര്‍ത്തുമ്പോള്‍ ഷെറിന്‍ പി.ബഷീറിന്റെ അടുത്ത കുറിപ്പിനായി ഇന്ത്യ മുഴുവന്‍ കാതോര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: