കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ഭാരതം-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ കള്ളക്കടത്ത് ശ്രമം തടയുന്നതിനിടെ ബിഎസ്എഫ് ആറ് കോടിയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി. നാദിയ ജില്ലയിലെ ഹൊറന്ദിപൂർ അതിർത്തി ഗ്രാമ മേഖലയിൽ ഞായറാഴ്ചയാണ് സംഭവം.
ബിഎസ്എഫിന്റെ 32-ാം ബറ്റാലിയൻ നടത്തിയ റെയ്ഡിൽ 10 കിലോയിലധികം ഭാരമുള്ള 16 സ്വർണക്കട്ടികളും നാല് സ്വർണ ബിസ്ക്കറ്റുകളും സഹിതമാണ് നാദിയ സ്വദേശിനി പിടിയിലായത്. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മറ്റൊരു ഇന്ത്യൻ കൂട്ടാളിയുമായി ചേർന്ന് അതിർത്തിക്കപ്പുറത്ത് നിന്ന് ഒരു ബംഗ്ലാദേശി സ്വദേശിയിൽ നിന്നാണ് സ്വർണം കൈക്കലാക്കിയതെന്ന് പിടിയിലായ ആൾ ബിഎസ്എഫ്നോട് പറഞ്ഞു. ബിഎസ്എഫ് സൈനികർ കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടാമത്തെയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
6.70 കോടി രൂപ വിലമതിക്കുന്ന സ്വർണം കൂടുതൽ അന്വേഷണത്തിനായി പിടികൂടിയ ആളോടൊപ്പം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: