Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗവര്‍ണറെ നേരിടാന്‍ സിപിഎം-പിഎഫ്‌ഐ സഖ്യം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 19, 2024, 04:01 am IST
in Editorial

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സിപിഎമ്മിന്റെ സംഘടനയായ എസ്എഫ്‌ഐയെയും, നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയെയും ഉപയോഗിച്ചാണ് തന്നെ തെരുവില്‍ നേരിടുന്നതെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തല്‍ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നിനു പുറകെ ഒന്നായി നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കോടതിയിലും പുറത്തും ചോദ്യംചെയ്യുകയും നടപടികളെടുക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെ കുറെക്കാലമായി എസ്എഫ്‌ഐ സമരത്തിലാണ്. പക്ഷെ സര്‍വകലാശാലാ ക്യാമ്പസുകളില്‍ തന്നെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐയുടെ ഭീഷണിയെ ഗവര്‍ണര്‍ കാര്യമാക്കുന്നില്ല. ചാന്‍സലര്‍ എന്ന നിലയ്‌ക്ക് സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ക്ക് ഇടപെടാമെന്നും, വിവേചനാധികാരം ഉപയോഗിക്കാമെന്നും സുപ്രീംകോടതി വിധി വരികയുണ്ടായി. എന്നാല്‍ ഇതിന് അനുവദിക്കില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഇതിനു തെളിവാണ് കേരള സര്‍വകലാശാലയുടെ സെനറ്റ് യോഗത്തില്‍ വിസിയെ മറികടന്ന് അധ്യക്ഷത വഹിക്കുകയും, ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനുള്ള തീരുമാനത്തെ അട്ടിമറിക്കുകയും ചെയ്തത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു തന്നെ ഈ അതിക്രമത്തിന് നേതൃത്വം നല്‍കിയെന്നത് തികഞ്ഞ അധികാര ദുരുപയോഗവും, സര്‍വകലാശാലക്കുതന്നെ അപമാനകരവുമാണ്. പരമോന്നത നീതിപീഠം പോലും അംഗീകരിച്ച ചാന്‍സലറുടെ അധികാരത്തെ ധിക്കരിക്കുകയാണ് ഈ മന്ത്രി ചെയ്തിരിക്കുന്നത്.

ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുന്നത്. അധികാരം അഴിമതി നടത്താനും സ്വജനപക്ഷപാതം കാണിക്കാനുമുള്ളതാണെന്ന് സിപിഎമ്മും സര്‍ക്കാരും കരുതുന്നു. നിയമലംഘനങ്ങളുടെ പരമ്പരതന്നെ പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണത്തില്‍ കാണാം. ഇത് ഏതെങ്കിലും വിധത്തില്‍ ചോദ്യംചെയ്യുന്നവരെ പാര്‍ട്ടിക്കാരെയും പോലീസിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അടിച്ചമര്‍ത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് ഗവര്‍ണറെ തെരുവില്‍ നേരിടുന്നത്. എസ്എഫ്‌ഐക്കാരെയും പോലീസിനെയും ഇതിന് ഉപയോഗിക്കുകയാണ്. തന്റെ വാഹനം തടയാനും അക്രമാസക്ത സമരം നടത്താനും എസ്എഫ്‌ഐക്കാരെ ഓരോയിടങ്ങളില്‍ എത്തിക്കുന്നത് പോലീസ് വാഹനങ്ങളിലാണെന്ന് ഗവര്‍ണര്‍ തന്നെ ഇതിന് മുന്‍പ് ആരോപിച്ചിട്ടുള്ളതാണ്. അക്രമികളെ തടയുകയും പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന പോലീസിന്റെ രീതിയില്‍നിന്നുതന്നെ ഒത്തുകളി ദൃശ്യമാണ്. മുഖ്യമന്ത്രിയാണ് തനിക്കെതിരായ അക്രമത്തിനു പിന്നിലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും പിണറായി വിജയന്‍ പ്രതികരിച്ചിട്ടില്ല. ആരോപണം ശരിവയ്‌ക്കുന്നതിന് തുല്യമാണിത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നയാള്‍തന്നെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണിത്. നവകേരള സദസ്സിന്റെ പേരില്‍ പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തിയതിനെ പൂര്‍ണമായി ന്യായീകരിക്കുകയാണല്ലോ മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍തന്നെ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയ്‌ക്ക് അകത്തും പുറത്തും പറഞ്ഞത്. പിന്നീട് ഇതേ ഗണ്‍മാനെതിരെ പോലീസിന് കേസെടുക്കേണ്ടിവന്നു.

തന്റെ അധികാര ദുരുപയോഗത്തിനും ദുര്‍ഭരണത്തിനുമെതിരെ പ്രതികരിക്കുന്നവരെ ഏതു വിധേനയും നേരിടുകയെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ രീതി. ഭരണഘടനയും നിയമവുമൊന്നും ഇതിന് തടസമല്ലെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇതിന്റെ ആപല്‍ക്കരമായ മുഖമാണ് ഗവര്‍ണര്‍ തുറന്നുകാട്ടിയിരിക്കുന്നത്. നിലമേലില്‍ തന്നെ തടയാന്‍ ശ്രമിച്ചത് എസ്എഫ്‌ഐയും പിഎഫ്‌ഐ തീവ്രവാദികളും ചേര്‍ന്നാണെന്ന് ഗവര്‍ണര്‍ പറയുന്നതിന് തെളിവുകളുണ്ട്. അറസ്റ്റിലായവരില്‍ ഏഴുപേര്‍ പിഎഫ്‌ഐക്കാരാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ട്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം കുപ്രസിദ്ധമാണ്. തെരഞ്ഞെടുപ്പുകളില്‍ ഇരുകൂട്ടരും ഒളിഞ്ഞും തെളിഞ്ഞും സഖ്യത്തിലേര്‍പ്പെടുകയും ഒരുമിച്ച് ഭരിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ പിഎഫ്‌ഐക്കാര്‍ കൊലപ്പെടുത്തിയിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് താല്‍പര്യം കാണിക്കാതിരിക്കുന്നത് സിപിഎമ്മിന്റെ താല്‍പര്യപ്രകാരമാണ്. ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്ന് തിരിച്ചറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംഘടനയില്‍പ്പെട്ടവരുമായി സിപിഎം ബന്ധം തുടരുന്നതും, ഗവര്‍ണര്‍ക്കെതിരെ അക്രമാസക്ത സമരം നടത്താന്‍ ഇക്കൂട്ടരെ ഉപയോഗിക്കുന്നതും വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ശക്തമായ നടപടികള്‍ ഉണ്ടാവുകയും വേണം.

Tags: Arif Mohammad KhanKerala University SenateCPM-PFI alliance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ വിദ്യാഭ്യാസ നയം പലതിനും ഉത്തരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.