തിരുവനന്തപുരം: അയോദ്ധ്യാദര്ശനത്തിനായി തിരുവനന്തപുരം വഴി കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ ട്രെയിന്‍ യാത്ര തിരിച്ചു. ആസ്ത സ്പെഷ്യല്‍ ട്രെയിന്‍ ഇന്നലെ രാത്രി 7.50 ന് തിരുവനന്തപുരം സെന്‍ട്രലിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ ജയ് ശ്രീറാം വിളികളോടെയാണ് തീര്‍ത്ഥാടകര്‍ എതിരേറ്റത്.
കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുളള ആദ്യ ആസ്താ സ്പെഷ്യല്‍ ട്രെയിനില്‍ പുറപ്പെടാന്‍ സാധിക്കാതിരുന്ന കര്‍സേവകരടക്കമുള്ള തീര്‍ത്ഥാടകരാണ് രണ്ടാമത്തെ സ്പെഷല്‍ ട്രെയിനില്‍ യാത്ര തിരിച്ചത്. രാമനാമജപത്തോടെയും ജയ്ശ്രീറാം വിളികളോടെയുമാണ് രാമഭക്തര്‍ അയോധ്യ യിലേക്ക് പുറപ്പെട്ടത്.
ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്, ഫെറ്റോ സംസ്ഥാന സെക്രട്ടറി എസ്.കെ.ജയകുമാര്‍, സാമാജിക സമരസത വിഭാഗ് സംയോജക് കെ. രാജശേഖരന്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 144 പേരാണ് തിരുവനന്തപുരത്ത് നിന്നുള്ള തീര്‍ത്ഥാടക സംഘത്തില്‍ ഉള്ളത്. കര്‍സേവയില്‍ പങ്കെടുത്തവരാണ് അധികവും. 21ന് ഉച്ചയ്ക്ക് ഒരുമണിക്ക് ട്രെയിന്‍ അയോദ്ധ്യയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: