ഗുരുഗ്രാം(ഹരിയാന): ഹരിയാനയിലും കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. സെല്‍ജ കുമാരിയും ഭൂപീന്ദര്‍ ഹൂഡയും മത്സരിച്ച് റാലി നടത്തുകയാണെന്നാണ് ആക്ഷേപം. മോദിയെയും എന്‍ഡിഎയെയും വെല്ലുവിളിക്കാന്‍ ആദ്യം അവരൊന്ന് ഒരുമിച്ച് നില്‍ക്കെട്ടെയെന്ന് ഹരിയാന ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജ് പറഞ്ഞു.
ഒരു ദിവസം സെല്‍ജ കുമാരി ഒരു റാലി നടത്തുന്നു, അടുത്ത ദിവസം ഭൂപീന്ദര്‍ ഹൂഡ റാലി നടത്തുന്നു. ഹൂഡയുടെ റാലിക്ക് പോകരുതെന്ന് സെല്‍ജ പാര്‍ട്ടിക്കാരോട് ആഹ്വാനം ചെയ്യുന്നു. ഭൂപീന്ദര്‍ ഹൂഡ തിരിച്ചും. ഇരുവരും ഒരുമിച്ച് ഒരു റാലിയിലും പങ്കെടുക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തനപദ്ധതികള്‍ ഇന്ന് ഹൂഡ പ്രഖ്യാപിക്കും. എല്ലാം ചുമ്മാതാണെന്ന് സെല്‍ജ നാളെ പറയും. ഈ പാര്‍ട്ടി എന്ന് നന്നാവും? അനില്‍ വിജ് പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും എന്‍ഡിഎയെയും ഒറ്റക്കെട്ടായി മുന്നേറുന്നു. എങ്ങനെയാണ് തമ്മിലടിച്ച് തകരുന്ന കോണ്‍ഗ്രസ് എന്‍ഡിഎയെ നേരിടുന്നത്, അദ്ദേഹം ചോദിച്ചു. അതേസമയം ഹരിയാനയില്‍ ഒരു തരത്തിലുള്ള സീറ്റുചര്ച്ചകളും മുന്നണി ധാരണകളുമില്ലെന്നും എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഹരിയാന മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. ഒരു മാസം മുമ്പ് ജിന്ദില്‍ നിന്ന് ഹൂഡ ആരംഭിച്ച ഘര്‍-ഘര്‍ കോണ്‍ഗ്രസ്, ഹര് ഘര്‍ കോണ്‍ഗ്രസ്’ കാമ്പയിനില്‍ നിന്ന് സെല്ജാ കുമാരി വിട്ടുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: