മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് മാറ്റം കിട്ടും. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും. കോളേജ് അധ്യാപകര്‍ക്ക് പ്രമോഷന് ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
ഗുരുജനങ്ങളുടെ അനുഗ്രഹത്തിന് പാത്രീഭവിക്കും. എല്ലാ രംഗങ്ങളിലും നല്ല വിജയം നേടാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയെന്നുവരില്ല. പ്രവേശന പരീക്ഷകളില്‍ വിജയം കൈവരിക്കും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
പ്രേമം വിവാഹത്തില്‍ കലാശിക്കും. വ്യാപാരരംഗം പൊതുവേ തൃപ്തികരമല്ല. പണം പലിശക്ക് കൊടുക്കുന്നവര്‍ക്ക് മുതലും പലിശയും നഷ്ടപ്പെടും. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ സാധിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
കോടതിവിധികള്‍ അനുകൂലമായി വന്നുചേരും. ഉത്സാഹത്തോടെ എല്ലാ കാര്യങ്ങളിലും പ്രവര്‍ത്തിക്കുന്നത് കാണാം. സ്നേഹിതരില്‍നിന്ന് അനുകൂല സഹായങ്ങള്‍ പ്രതീക്ഷിക്കാം. വരുംവരായ്കകള്‍ നോക്കാതെ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
അവനവന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമുണ്ടാകില്ല. വീടിനെയും സ്വത്തിനെയും സംബന്ധിച്ച് പല പ്രശ്നങ്ങളും വന്നേക്കും. ഇന്‍ഷുറന്‍സില്‍നിന്നും ഒസ്യത്തില്‍നിന്നും പണം ലഭിക്കും. കുടുംബത്തില്‍നിന്ന് വിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങള്‍ വന്നുചേരും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
വീട് പുതുക്കിപ്പണിയുകയോ പുതിയ സ്ഥലത്തേക്ക് താമസം മാറ്റാനോ ചിന്തിക്കും. കലാകാരന്മാര്ക്ക് അനുകൂല സമയമാണ്. കടബാധ്യത വര്‍ധിക്കും. ആരോഗ്യം മെച്ചപ്പെടും. തൊഴില്‍ മേഖലകളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. എല്ലാ പ്രവൃത്തികളിലും നിയന്ത്രണവും മിതത്വവും പുലര്‍ത്തിയേക്കും. ദൂരയാത്രകള് സുഖകരമായിരിക്കും. ഭൂമി വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അതു സാധിക്കും. വിദേശത്തുള്ളവര്‍ക്ക് ജോലിക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
രാഷ്ട്രീയക്കാര്‍ക്ക് അധികാരലബ്ധിയുണ്ടാകും. കുടുംബത്തില്‍ സുഖവും സമൃദ്ധിയും ഉണ്ടാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകുന്നതാണ്. മംഗളകര്‍മങ്ങള്‍ക്കായി ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേരും. കേസുകള്‍ ഒത്തുതീര്‍പ്പാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
വ്യവഹാരാദികളില്‍ വിജയമുണ്ടാകും. ക്ഷേത്രഭരണത്തിലിരിക്കുന്നവര്ക്ക് ദുഷ്പേരുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. നാനാതരം കൗതുകവസ്തുക്കള്‍ കൈവശം വന്നുചേരും. ഭവനനിര്‍മാണം നടക്കും. മാതൃതുല്യരായവര്‍ക്ക് അരിഷ്ടതയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
പണച്ചെലവ് അധികരിക്കുകയും ഋണബാധ്യതകള്‍ക്ക് സാധ്യതയുണ്ടാവുകയും ചെയ്യും. സന്താനങ്ങളുടെ അഭ്യുന്നതിയില്‍ സംതൃപ്തിയുണ്ടാകും. ജനസ്വാധീനം വര്‍ധിക്കുകയും സാമൂഹ്യപ്രവൃത്തികളില് ഏര്‍പ്പെടുകയും ചെയ്യുന്നതുമൂലം സ്വകുടുംബത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിയാതെവരും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
പിതാവിന് ബഹുമതി ലഭിക്കും. മേലുദ്യോഗസ്ഥരില്‍നിന്ന് പ്രയാസങ്ങള്‍ ഉണ്ടാകും. കൃഷികാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ദേഹാരിഷ്ടതകള്‍ ഉണ്ടാകും. വാക്കുതര്ക്കങ്ങളില് ഏര്‍പ്പെട്ട് ധനനഷ്ടവും മാനഹാനിയും അനുഭവപ്പെടും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
കര്‍മരംഗത്ത് അപ്രതീക്ഷിതമായി ചില മാറ്റങ്ങള്‍ സംഭവിക്കാം. ദാമ്പത്യസുഖക്കുറവ് അനുഭവപ്പെടും. ഉണര്‍ന്നു പ്രവര്‍ത്തിക്കുവാനുള്ള അവസരങ്ങള്‍ സംജാതമാകും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: