ബെയ്ജിംഗ് (ചൈന): 2023 ഓഗസ്റ്റ് മുതല്‍ ചൈനയിലെ തൊഴില്‍ പ്രതിഷേധങ്ങള്‍ അതിവേഗം കുതിച്ചുയരുന്നു. ചൈനയുടെ സാമ്പത്തിക മാന്ദ്യത്തിന് പുറമേ, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടിവ് ഉല്‍പ്പാദനം കുറയുക തുടങ്ങിയ പ്രശ്നങ്ങളും തൊഴിലാളി പ്രതിഷേധങ്ങളുടെ വര്‍ദ്ധനവിനെ സ്വാധീനിക്കുന്നുണ്ടെന്ന് ചൈന ലേബര്‍ വാച്ചിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ലി ക്വിയാങ്.
കടുത്ത സാമ്പത്തിക മന്ദ്യമാണ് തൊഴിലാളി പ്രതിഷേധങ്ങള്‍ക്കു കാരണമെന്ന് ചില സംഘടനകളെ ഉദ്ധരിച്ച് വിഒഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്റെ നാലാം പാദത്തില്‍ തൊഴിലാളികളുടെ പ്രതിഷേധം മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര അവകാശ ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ചൈന ഡിസന്റ് മോണിറ്റര്‍ പറയുന്നു.
നിരീക്ഷകരുടെ അഭിപ്രായത്തില്‍ മോശം തൊഴില്‍ സാഹചര്യങ്ങളുമായും ചൈനയുടെ നിലവിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളുമായും അശാന്തി ബന്ധപ്പെട്ടിരിക്കുന്നു. 2023 സെപ്റ്റംബറിനും ഡിസംബറിനുമിടയില്‍ ചൈനയില്‍ 777 തൊഴിലാളി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയതായി ചൈന ഡിസന്റ് മോണിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്, 2022 ലെ ഇതേ കാലയളവില്‍ ഇത് 245 ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഹോങ്കോംഗ് ആസ്ഥാനമായുള്ള ചൈന ലേബര്‍ ബുള്ളറ്റിനില്‍ നിന്നുള്ള സ്വതന്ത്ര ഡാറ്റ ജനുവരി ഒന്നിനും ഫെബ്രുവരി മൂന്നിനും ഇടയില്‍ ഗ്വാങ്ഡോംഗ് പ്രവിശ്യയില്‍ മാത്രം 40 പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ 183 പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി. തൊഴിലാളികളുടെ പ്രതിഷേധം പലപ്പോഴും വേതനവും തൊഴില്‍ സുരക്ഷയും സംബന്ധിച്ച തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ചൈന ഡിസന്റ് മോണിറ്ററിന് നേതൃത്വം നല്കുന്ന കെവിന് സ്ലേറ്റന്‍ പറഞ്ഞു.
ചൈനയിലെ ഈ തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമായ ദീര്‍ഘകാല പ്രശ്നങ്ങള്‍ തൊഴില്‍ സംരക്ഷണത്തിന്റെ മോശം നിര്‍വ്വഹണവും സ്വതന്ത്രവും ഫലപ്രദവുമായ തൊഴില്‍ യൂണിയനുകളുടെ പൂര്‍ണ്ണമായ അഭാവവുമാണെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: