ഭാരത സിനിമയ്ക്ക് ഓസ്കര് നേട്ടമെത്തിച്ചതില് പ്രമുഖ പങ്ക് വഹിച്ച ഗുല്സാറിനെത്തേടി ജ്ഞാനപീഠമെത്തുമ്പോള്‍ സംഗീത ലോകത്തിന് അഭിമാനം. ‘സ്ലംഡോഗ് മില്യണയറിലൂടെയാണ് ഓസ്കറും ഗ്രാമിയും ഗുല്‍സാര്‍ നേടിയത്. ഉര്‍ദു സാഹിത്യത്തിലെ അതികായനായി അറിയപ്പെടുന്ന ഗുല്‍സാര്‍ എന്ന സംപൂരണ്‍ സിങ് കല്‍റ ഗുല്‍സാര്‍ 1934ല്‍ അവിഭക്ത ഭാരതത്തിലെ ദിനയിലാണ് ജനിച്ചത്.
കവി, ഗാനരചയിതാവ്, സംവിധായകന്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ ഗുല്‍സാര്‍ ഭാരതീയ കലാലോകത്തിന് നല്കിയ സംഭാവനകള്‍ എണ്ണമറ്റതാണ്. ഉര്‍ദുവും ഹിന്ദിയുമാണ് പ്രധാന ഭാഷാമാധ്യമമെങ്കിലും പഞ്ചാബി, മാര്‍വാറി, ബ്രജ്, ഹര്യാന്വി തുടങ്ങിയ ഹിന്ദി വകഭേദഭാഷകളിലും ഗുല്‍സാര്‍ പ്രതിഭാമുദ്ര പതിപ്പിച്ചിട്ടുണ്ട്.
സംഗീതസംവിധായകന് സച്ചിന്‍ദേവ് ബര്മനായി ബന്ധിനി എന്ന ചിത്രത്തിനു വേണ്ടിയാണ് ഗുല്‍സാര്‍ ആദ്യമായി ചലച്ചിത്രഗാനരചന നിര്‍വഹിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടിയന്തരാവസ്ഥയെ വിമര്‍ശിക്കുന്ന ആന്ധി എന്ന സിനിമയിലെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു.
ഇതേ സിനിമയില്‍ തേരെ ബിന സിന്ദഗി സെ… വിഖ്യാത ഗാനം ഗുല്‍സാറിന്റേതാണ്. അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍, ഇരുപതോളം ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഇന്ദിരാഗാന്ധി പുരസ്കാരം, 2002ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം, 2004ല്‍ പദ്മഭൂഷണ്‍, 2013ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: