കറാച്ചി: പാകിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഇമ്രാന് ഖാന്റെ പിടിഐയുമായി ചര്‍ച്ച നടത്തുമെന്ന് സൂചന നല്കി പിപിപി നേതാവും മുന്‍ പ്രവിശ്യ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായ ഷര്‍ജീല്‍ മേമന്. ചര്‍ച്ചകള്‍ക്കായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിലാവല്‍ ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിപിപിക്ക് കാര്യങ്ങളില്‍ കടുംപിടുത്തമില്ല. ഭാവിയിലും അങ്ങനെത്തന്നെയായിരിക്കും. പിടിഐയുടെ നിലപാട് ചാനലുകളില്‍ മാത്രമാണ് കണ്ടത്. തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നവാസ് ഷെറീഫിന്റെ പിഎംഎല്‍-എന്‍ പാര്‍ട്ടിയെ പിന്താങ്ങാന് തീരുമാനിച്ചത് വീണ്ടും ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് റാവല്‍പിണ്ടി കമ്മിഷണര്‍ ലിയാഖത്ത് അലി ഛദ്ദ രാജിവച്ചു. അത്രയേറെ സമ്മര്‍ദം തനിക്കുമേല്‍ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറും ചീഫ് ജസ്റ്റിസും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാന്‍ ഇടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. റാവല്‍പിണ്ടി കമ്മിഷണറുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മൊഹ്സിന്‍ നഖ്വി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: