കൊല്ക്കത്ത: കോടിക്കണക്കിന് രൂപയുടെ റേഷന് വിതരണ കുംഭകോണത്തില് ജയിലിലായ ജ്യോതിപ്രിയ മല്ലിക്കിനെ ഒടുവില് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി മമതാ ബാനര്ജി. ഇയാള് വഹിച്ചിരുന്ന വനം വകുപ്പിന്റെ ചുമതല ബിര്ബഹ ഹന്സ്ദയ്ക്ക് നല്കി. മല്ലിക്കിന് കീഴിലുള്ള പബ്ലിക് എന്റര്പ്രൈസസിന്റെയും വ്യാവസായിക പുനര്നിര്മാണത്തിന്റെയും വകുപ്പുകള് പാര്ത്ഥ ഭൗമിക്കിന് അധികച്ചുമതലയായി അനുവദിച്ചു. ജലസേചന, ജലപാത വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് ഭൗമിക്.
ജ്യോതിപ്രിയ മല്ലിക്കിനെ സംരക്ഷിച്ച് നിര്ത്താനുള്ള മമതയുടെ നീക്കം തകര്ന്നത് ഗവര്ണര് സി.വി. ആനന്ദബോസിന്റെ ഇടപെടലോടെയാണ്. ഭരണഘടനയുടെ ആര്ട്ടിക്കിള് 166(3) പ്രകാരമുള്ള അധികാരം വിനിയോഗിച്ച് മല്ലിക്കിനെ ചുമതലകളില് നിന്ന് നീക്കാന് ഗവര്ണര് തീരുമാനിക്കുകയായിരുന്നു. തുടര്ന്നാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന് മമതാ ബാനര്ജി നിര്ബന്ധിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: