24 ഏക്കര്‍ വരുന്ന ബാന്ദ്ര റീക്ലെമേഷന്‍ ഭൂമിയുടെ പുനര്‍വികസനത്തിനുള്ള 30,000 കോടി രൂപയുടെ പദ്ധതി ലേലത്തില്‍ പിടിച്ച് അദാനി. ഈ ലേലത്തില്‍ എല്‍ ആന്‍റ് ടിയെ ആണ് അദാനി തോല്‍പിച്ചത്. അദാനി റിയാല്‍റ്റിയാണ് 30,000 കോടിയുടെ ഈ പദ്ധതി സ്വന്തമാക്കിയത്.
മഹാരാഷ്‌ട്ര റോഡ് വികസന കോര്‍പറേഷന് വരുമാനത്തിന്റെ 18 ശതമാനമാണ് എല്‍ ആന്‍റ് ടി വാഗ്ദാനം ചെയ്തതെങ്കില്‍ അദാനി വാഗ്ദാനം ചെയ്തത് 22.79 ശതമാനമാണ്. അടിസ്ഥാനസൗകര്യവികസനം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ 15ഓളം പ്രമുഖ കമ്പനികള്‍ ലേലത്തില്‍ പങ്കെടുത്തിരുന്നു. ഗോദ് റെജ് പ്രോപ്പര്‍ട്ടീസ്, മെ ഫെയര്‍ ബില്‍ഡിംഗ്, ഒബറോയ് റിയാല്‍റ്റി, മഹീന്ദ്ര ലൈഫ് സ്പേസസ്, ജെഎസ് ഡബ്ല്യു, ഫീനിക്സ് റിയാല്‍റ്റി, സണ്‍ടെക് റിയാള്‍റ്റി, വാധ് വ ഗ്രൂപ്പ്, വെല്‍ സ്പണ്‍ തുടങ്ങിയ കമ്പനികള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
പദ്ധതിയുടെ ഭാഗമായി ബാന്ദ്ര-വര്‍ളി സീലിങ്കിന് അരികിലുള്ള ബാന്ദ്ര റിക്ലമേഷന്‍ എന്നറിയപ്പെടുന്ന നികത്തിയെടുത്ത 24 ഏക്കര്‍ ഭൂമിയിലാണ് പുനര്‍വികസിപ്പിക്കേണ്ടത്. മാഹിം ബേയെ അഭിമുഖീകരിക്കുന്ന സ്ഥലമാണ് ബാന്ദ്ര റിക്ലമേഷന്‍. മുംബൈ നഗരത്തെ അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇവിടുത്തെ സ്ഥലങ്ങളില്‍ പലതും പുനര്‍വികസിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ധാരാവി എന്ന ചേരിയുടെ പുനര്‍വികസനവും അദാനി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
എല്‍ ആന്‍റ് ടിയെ കടത്തിവെട്ടി അദാനി ; 24 ഏക്കര്‍ ബാന്ദ്ര പുനര്‍വികസനത്തിനുള്ള 30,000 കോടിയുടെ പദ്ധതി അദാനിയ്‌ക്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക: