ലണ്ടന്‍: ബ്രിട്ടനില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ മാസം 24 മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാരുടെ സംഘടന ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന് (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതല്‍ 28 വരെയാണ് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്കുക.
2023 മാര്‍ച്ച് മാസത്തിനുശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പത്താം പണിമുടക്കാണിത്. 35% ശമ്പള വര്‍ധനവാണ് യൂണിയന് ആവശ്യപ്പെടുന്നത്.
അതേസമയം ന്യായമായ ശമ്പള വര്‍ധന ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ 35% വര്‍ധനവ് അംഗീകരിക്കില്ല. എന്നാണ് കഴിഞ്ഞ വര്‍ഷം 9% ശമ്പള വര്‍ധന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3% കൂടെ അധികമായി നല്‍കാനും കഴിഞ്ഞവര്‍ഷം നടന്ന അവസാന നടന്ന ചര്‍ച്ചകളില്‍ നിര്‍ദ്ദേശം വച്ചിരുന്നെങ്കിലുംപരസ്പര ധാരണയിലെത്താത്ത ചര്‍ച്ചകള്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: