Categories: India

ഇൻസാറ്റ്-3DS വിക്ഷേപണ വിജയം ; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് അമിത് ഷാ

Published by

ന്യൂദൽഹി: ഏറ്റവും ആധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3DS വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. പ്രകൃതി ദുരന്തങ്ങളെ കൃത്യതയോടെ നേരിടുന്നതിൽ രാജ്യത്തിന് ഇവ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

“നൂതന കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS ഇന്ന് വിജയകരമായി വിക്ഷേപിച്ചതിന് ഞങ്ങളുടെ @isro ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. “മൂന്നാം തലമുറ ഉപഗ്രഹം, പ്രകൃതി ദുരന്തങ്ങളെ കൃത്യതയോടെ ചെറുക്കുന്നതിൽ ഭാരതത്തിന് കൂടുതൽ ശക്തി പകരും. എല്ലാ ദുരന്തങ്ങളിലും നാശനഷ്ടങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്‌പ്പാണിത്,” – അദ്ദേഹം എക്‌സിൽ കുറിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ സ്‌പേസ്‌പോർട്ടിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയെയും സമുദ്ര പ്രതലങ്ങളെയും കുറിച്ച് പഠിക്കാനുള്ള ദൗത്യവുമായി മുന്നോട്ട് നീങ്ങുന്ന ഐഎസ്ആർഒ ജിഎസ്എൽവി റോക്കറ്റിൽ ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിച്ചത് ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by