ന്യൂദൽഹി: ഏറ്റവും ആധുനിക കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്-3DS വിജയകരമായി വിക്ഷേപിച്ചതിന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. പ്രകൃതി ദുരന്തങ്ങളെ കൃത്യതയോടെ നേരിടുന്നതിൽ രാജ്യത്തിന് ഇവ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
“നൂതന കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS ഇന്ന് വിജയകരമായി വിക്ഷേപിച്ചതിന് ഞങ്ങളുടെ @isro ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ. “മൂന്നാം തലമുറ ഉപഗ്രഹം, പ്രകൃതി ദുരന്തങ്ങളെ കൃത്യതയോടെ ചെറുക്കുന്നതിൽ ഭാരതത്തിന് കൂടുതൽ ശക്തി പകരും. എല്ലാ ദുരന്തങ്ങളിലും നാശനഷ്ടങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്‌പ്പാണിത്,” – അദ്ദേഹം എക്‌സിൽ കുറിച്ചു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒ സ്‌പേസ്‌പോർട്ടിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയെയും സമുദ്ര പ്രതലങ്ങളെയും കുറിച്ച് പഠിക്കാനുള്ള ദൗത്യവുമായി മുന്നോട്ട് നീങ്ങുന്ന ഐഎസ്ആർഒ ജിഎസ്എൽവി റോക്കറ്റിൽ ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലേക്ക് വിജയകരമായി എത്തിച്ചത് ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: