ഗുരുവായൂര്‍: ഗുരുവായൂരിൽ വെച്ച് സുരേഷ് ഗോപി ഒരു കുഞ്ഞിനെ മാറോട് ചേര്‍ക്കുകയും കുഞ്ഞിനെ ഒക്കത്ത് വെച്ച് തന്നെ ചടങ്ങിലെ നിലവിളക്ക് കൊളുത്തുകയും ചെയ്യുന്ന വീഡിയോ ഇപ്പോഴും വൈറലാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നടൻ. തന്റെ ഏറ്റവും പുതിയ സിനിമയായ വരാഹത്തിന്റെ സെറ്റില്‍വെച്ചായിരുന്നു ഈ സംഭവം.
അപരിചിതമായിട്ടുപോലും ആ കുട്ടി സുരേഷ് ഗോപിയോട് കാണിക്കുന്ന സ്നേഹവാത്സല്യമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. ഏറെ വര്‍ഷങ്ങളായി പരിചയമുള്ള ഒരാളെ കണ്ടതുപോലെയായിരുന്നു കുട്ടിയുടെ പെരുമാറ്റം. ബന്ധുക്കൾ തിരികെ എടുക്കാൻ പോയപ്പോൾ അവർക്കൊപ്പം പോകാൻ കൂട്ടാക്കാതെ സുരേഷ് ഗോപിയുടെ തോളത്ത് കുഞ്ഞ് ചേര്‍ന്ന് കിടക്കുന്നതും കാണാം.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമയായ വരാഹത്തിന്റെ ചടങ്ങിലാണ് ഈ സംഭവവികാസങ്ങള്‍. ത്രില്ലർ ഗണത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. ഗൗതം മേനോനും നവ്യ നായരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് കഥ. ഗരുഡന് എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അത് ഹിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: