യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഫെബ്രുവരി 20-ന് ആരംഭിക്കുമെന്നറിയിച്ച് ഐഎസ്ആർഒ. സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രോ യംഗ് സയന്റിസ്റ്റ് പ്രോഗ്രാം ആവിശ്കരിച്ചിരിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പ്രോഗ്രാമിൽ പങ്കാളിയാകാൻ അവസരം.
സ്പെയ്സ് ടെക്നോളജി, സ്പെയ്സ് സയൻസ് എന്നിവയിലുള്ള അടിസ്ഥാന അറിവ് വർദ്ധിപ്പിക്കുക, ബഹിരാകാശ മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ തലങ്ങളാണ് പ്രോഗ്രാമിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. ശാസ്ത്ര വിഷയങ്ങളിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും, ബഹിരാകാശ മേഖലയിലേക്കുള്ള കുട്ടികളുടെ അഭിരുചി വളർത്തിയെടുക്കുന്നതിനും, ഈ മേഖലയിൽ കരിയർ തിരഞ്ഞെടുക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നു എന്നതാണ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഐഎസ്ആർഒയുടെ ഔദ്യോഗിക എക്സ് പേജിൽ ഇത് സംബന്ധിച്ച വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20-ആണ്. വിശദവിവരങ്ങൾക്ക് https://jigyasa.iirs.gov.in/yuvika എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: