തിരുവനന്തപുരം: ചൂട് കൂടിയ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലാസ് സമയത്ത് കുട്ടികള്‍ വെള്ളം കൃത്യമായ രീതിയില്‍ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനാണിത്.
രാവിലെ 10.30 നും ഉച്ചയ്‌ക്ക് രണ്ടിനും വാട്ടര്‍ ബെല്‍ മുഴക്കി അഞ്ച് മിനിട്ട് കുട്ടികളെ വെള്ളം കുടിക്കാനായി അനുവദിക്കും. കഴിയുന്ന കുട്ടികള്‍ വെള്ളം വീട്ടില്‍നിന്ന് കൊണ്ടുവരണം. മറ്റുള്ള കുട്ടികള്‍ക്കുള്ള കുടിവെള്ളം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക