രാജ്കോട്ട്: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ഭാരതത്തിന്റെ സ്പിന്നര്‍ ആര്. അശ്വിന്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ സാക് ക്രൗളിയെ വിക്കറ്റ് കീപ്പര്‍ രജത് പാടീദാറിന്റെ കൈകളിലെത്തിച്ചാണ് അശ്വിന് നേട്ടം സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 500 വിക്കറ്റ് നേടുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിന്. മുത്തയ്യ മുരളീധരന് (800), ഷെയ്ന് വോണ്‍ (708), ജെയിംസ് ആന്ഡേഴ്സണ് (696), അനില്‍ കുംബ്ലെ (619), സ്റ്റുവര്‍ട്ട് ബ്രോഡ് (604), ഗ്ലെന്‍ മഗ്രാത്ത് (563), കോര്ട്നി വാല്‍ഷ് (519), നഥാന്‍ ലിയോണ്‍ (517) എന്നിവരാണ് അശ്വിന് മുമ്പ് 500 വിക്കറ്റ് നേടിയ ബൗളര്‍മാര്‍.
കൂടാതെ ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്. 98-ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം. 87 ടെസ്റ്റില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തിയ മുരളീധരനാണ് മുന്നില്‍. 500ലെത്താന്‍ അശ്വിന് 25714 പന്തുകളാണ് വേണ്ടിവന്നത്. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമതാണ് അശ്വിന്. 25528 പന്തുകള്‍ എറിഞ്ഞ മഗ്രാത്താണ് ഒന്നാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: